പത്മഭൂഷൺ അവാർഡ് ഏറ്റുവാങ്ങി മോഹൻലാൽtimely news image

ന്യൂഡൽഹി: ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു. നടൻ മോഹൻലാൽ പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി. രാഷ്‌ട്രപതി ഭവനിൽ വച്ചു നടന്ന ചടങ്ങിൽ രാഷ്‌ട്രപതി റാംനാഥ് കോവിന്ദാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. നടൻ പ്രഭുദേവ, ഗായകൻ ശങ്കർ മഹാദേവൻ എന്നിവർ പത്മശ്രീ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പത്മ പുരസ്കാര ജേതാക്കളായ മലയാളികൾക്ക് തിങ്കളാഴ്ച വൈകിട്ട് ആറിന് കേരള ഹൗസിൽ സ്വീകരണമൊരുക്കും. മോഹൻലാൽ, നമ്പി നാരായണൻ, സംഗീതജ്ഞൻ ജയൻ, പുരാവസ്തു വിദഗ്ധൻ കെ.കെ മുഹമ്മദ് എന്നിവർക്കാണ് സ്വീകരണം.Kerala

Gulf


National

International