എം.വി. ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിtimely news image

കണ്ണൂർ: എം.വി. ജയരാജനെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹത്തെ ഇന്ന്‌ ചേർന്ന ജില്ലാ കമ്മറ്റി യോഗമാണ്‌ തെരഞ്ഞെടുത്തത്‌.  കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ വടകര ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായ സാഹചര്യത്തിലാണ്‌  പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്‌. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ്‌ സെക്രട്ടറിയാണ്‌ നിലവിൽ എം.വി. ജയരാജൻ. യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി എംപി, മന്ത്രി കെ.കെ. ഷൈലജ എന്നിവർ പങ്കെടുത്തു. കെ.പി. സഹദേവൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വലിയ ചുമതലയും ഉത്തരവാദിത്വവുമാണ് തന്നിൽ പാർട്ടി തന്നിൽ ഏൽപ്പിച്ചിരിക്കുന്നതെന്ന് എം.വി. ജയരാജൻ മ ാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് മുഖ്യമന്ത്രിയ്ക്ക് നൽകിയതായും അദ്ദേഹം പറഞ്ഞു. Kerala

Gulf


National

International