കല്ലൂർക്കാട്ട് കണിയാം കടിക്കവലയിൽ അപകട പരമ്പരtimely news image

: കല്ലൂർക്കാട്ട്: കണിയാംകടിക്കവലയിൽ അപകട പരമ്പര -ഇന്ന് രാവിലെ 7.45 ന് ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിനെ തൊടുപുഴയി ലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇക്കഴിഞ്ഞ 2-)oതിയതി ശനിയാഴ്ച ഉണ്ടായ അപകടത്തിൽ ജീപ്പും പിക് അപ്പും ഇടിച്ചു തകർന്നു.പിന്നീട്  9-)o തിയതി ശനിയാഴ്ച ഉചചകഴിഞ്ഞ് 3 മണിയ്ക്ക്  കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ കോടി ക്കുളം സ്വദേശിയെ കാൽ ഗുരുതരമായി തകർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.                ഇത്രയും അപകടങ്ങളുണ്ടായിട്ടും ഒരു നടപടിയും പൊതുമരാമത്തു വകുപ്പിൽ നിന്നുമുണ്ടാകാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി .ഷീനാ സണ്ണി കണിയാം കടിക്കവലയിൽ നടു റോഡിൽ സമരത്തിനിരുന്നു.തുടർന്ന് കല്ല്ർക്കാട്ട് പൊതുമരാമത്ത് എഞ്ചിനീയറും പോലീസ് സി.ഐയും   നടത്തിയ ഒത്ത് തീർപ്പ് ചർച്ചയിൽ സിഗ്നൽ നൽകാമെന്നും റാമ്പു പണിയാമെന്നും ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിൽ സത്യാഗ്രഹം പിൻവലിച്ചുKerala

Gulf


National

International