തെരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്ക് പിടി വീഴും; ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻtimely news image

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ മാതൃക പെരുമാറ്റച്ചട്ടം കൂടി നിലവിൽ വന്നിരിക്കുകയാണ്. പെരുമാറ്റച്ചട്ടം ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾക്ക് തന്നെ എളുപ്പം പരാതിപ്പെടുന്നതിനായി ഒരു സിവിജിൽ ആപ്പ് (cVIGIL app) പുറത്തിറക്കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. മാതൃക പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ അതിന്‍റെ ചിത്രമോ വിഡിയോ ദൃശ്യമോ സഹിതം ആപ്പ് വഴി തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു കൊടുക്കാം. വളരെ എളുപ്പം ഉപയോഗിക്കാവുന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷനാണ് സിവിജിൽ ആപ്പ്. ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനു ശേഷം ദൃശ്യങ്ങൾ പകർത്തി വിഷയത്തെക്കുറിച്ച് ഒരു കുറിപ്പ് കൂടി ചേർത്ത് കമ്മീഷന് അയച്ചു കൊടുക്കാം. പരാതിപ്പെടുന്നയാൾ അയാളുടെ വ്യക്തിത്വം വെളിപ്പെടുത്തണമെന്ന് നിർബന്ധമില്ല. ഇങ്ങനെ ലഭിക്കുന്ന പരാതികളിൽ നൂറ് മിനിറ്റിൽ ( ഒരു മണിക്കൂർ 40 മിനിറ്റിൽ) നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ് എന്നും ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ പറഞ്ഞു. Kerala

Gulf


National

International