വിടാതെ പിന്തുടര്‍ന്ന്‌ ക്യാന്‍സര്‍; ചികിത്സയ്‌ക്കും നിത്യച്ചിലവിനും മാര്‍ഗ്ഗമില്ലാതെ ഒരു വീട്ടമ്മ.timely news image

കോടിക്കുളം പുത്തന്‍പുരയ്‌ക്കല്‍ സുന്ദരന്റെ ഭാര്യ പി.എസ്‌. ഉഷയ്‌ക്കാണ്‌ ഇങ്ങനെയൊരു അവസ്ഥ വന്നുകൂടിയിരിക്കുന്നത്‌. 2016-ല്‍ യൂട്രസില്‍ ക്യാന്‍സര്‍ ബാധിച്ച്‌ ഏറെ നാളത്തെ ചികിത്സയ്‌ക്കു ശേഷം രോഗമുക്തി നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബ്രെസ്റ്റ്‌ ക്യാന്‍സര്‍ വന്നിരിക്കുകയാണ്‌. തിരുവനന്തപുരം ആര്‍.സി.സി.യില്‍ ഇപ്പോള്‍ ചികിത്സയിലാണ്‌. കൂലിപ്പണി ചെയ്‌താണ്‌ ഉഷ ജീവിച്ചിരുന്നത്‌. ഭര്‍ത്താവ്‌ സുന്ദരന്‍ മേസ്‌തിരി പണി നടത്തിയാണ്‌ കുടുംബം പുലര്‍ത്തിയിരുന്നത്‌. ചികിത്സയുമായി ബന്ധപ്പെട്ട്‌ പോകേണ്ടി വരുന്നതുകൊണ്ട്‌ സുന്ദരനും ജോലിക്കു പോകാനാകാത്ത സ്ഥിതിയാണ്‌. ഇപ്പോള്‍ വാടകവീട്ടില്‍ താമസിക്കുന്ന ഈ കുടുംബത്തിന്‌ 3 സെന്റ്‌ സ്ഥലത്ത്‌ ഗ്രാമപഞ്ചായത്തില്‍ നിന്നും വീട്‌ നിര്‍മ്മിക്കുന്നതിനുള്ള പണികള്‍ നടന്നു വരികയാണ്‌. അമ്മയുടെ രോഗബാധയെ തുടര്‍ന്ന്‌ മൂത്തമകന്‍ അരുണ്‍ പ്ലസ്‌ ടു വിന്‌ ചേര്‍ന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടു മൂലം പഠനം നിര്‍ത്തിയിരിക്കുകയാണ്‌. ഇപ്പോള്‍ ഷീറ്റ്‌ മേയുന്ന തൊഴില്‍ പഠിക്കുകയാണ്‌. അടുത്തവര്‍ഷം പഠനം തുടരണമെന്നാണ്‌ അരുണിന്റെ ആഗ്രഹം. രണ്ടാമത്തെ മകന്‍ അനൂപ്‌ ഇപ്പോള്‍ പത്താംക്ലാസ്സ്‌ പരീക്ഷ എഴുതാനുള്ള ഒരുക്കത്തിലാണ്‌. കാരുണ്യ ഫണ്ടും സുമനസ്സുകളുടെ സഹായവുമാണ്‌ ചികിത്സ മുന്നോട്ടു കൊണ്ടു പോകുന്നത്‌. ചികിത്സയ്‌ക്കും നിത്യച്ചിലവിനും കുട്ടികളുടെ പഠനത്തിനും മാര്‍ഗ്ഗമില്ലാതെ വിഷമിക്കുകയാണ്‌ ഈ കുടുംബം.സുമനസ്സുകളുടെ സഹായം തുടര്‍ന്നും ലഭിക്കുമെന്നാണ്‌ ഇവരുടെ പ്രതീക്ഷ. കോടിക്കുളം യൂണിയന്‍ ബാങ്കില്‍ ഉഷയുടെ പേരില്‍ അക്കൗണ്ട്‌ തുറന്നിട്ടുണ്ട്‌. ഉഷ സുന്ദര്‍, അക്കൗണ്ട്‌ നമ്പര്‍ : 347802010008234. ഐ.എഫ്‌ എസ്‌ സി കോഡ്‌ യു ബി ഐ എന്‍  0 534781. യൂണിയന്‍ ബാങ്ക്‌ കോടിക്കുളം ശാഖ. ഉഷയുടെ ഫോണ്‍ നമ്പര്‍ : 9847138452.Kerala

Gulf


National

International