ലോക്സഭാ തെരഞ്ഞെടുപ്പ്: പിജെ ജോസഫിന് കോട്ടയം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എമ്മില്‍ രാജി തുടരുന്നുtimely news image

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിജെ ജോസഫിന് കോട്ടയം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എമ്മില്‍ രാജി തുടരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എം.ജോര്‍ജിന് പിന്നാലെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി റോജസ് സെബാസ്റ്റിയനും രാജി വെച്ചു. തോമസ് ചാഴികാടന്റെ സ്ഥാനാര്‍ഥിത്വം സിപിഎമ്മിനെ സഹായിക്കുന്നതിന് വേണ്ടിയാണെന്ന് ആരോപിച്ചാണ് രാജി. രാജിക്കത്ത് സംസ്ഥാന നേതൃത്വത്തിന് കൈമാറി. പിജെ ജോസഫുമായി പാര്‍ട്ടിയില്‍ അടുത്തബന്ധമുള്ള നേതാവാണ് പി.എം ജോര്‍ജ്. പിജെ ജോസഫിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറി റോജസ് സെബാസ്റ്റിയനും രാജി വെച്ചിരുന്നു. പിജെ ജോസഫ് സര്‍,നിങ്ങളാണ് സത്യം. നിങ്ങള്‍ക്ക് നോട്ട് എണ്ണുന്ന സാമഗ്രയില്ലല്ലോ.? എന്ന് തന്റെ ഫേസ്ബുക്ക് പേജില്‍ രാജി പ്രഖ്യാപനത്തോടൊപ്പം റോജസ് പോസ്റ്റിട്ടിരുന്നു. ഭാര്യ ബീന റോജസ് അയ്യന്‍കുന്ന് പഞ്ചായത്ത് മെമ്പര്‍ സ്ഥാനവും രാജി വെയ്ക്കുമെന്ന് റോജസ് അറിയിച്ചു.Kerala

Gulf


National

International