പേരക്കുട്ടിയെ സ്‌കൂൾ വാഹനത്തിൽ കയറ്റി വിട്ട് റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ സ്വകാര്യ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണ അന്ത്യംtimely news image

വണ്ടിപ്പെരിയാർ: പേരക്കുട്ടിയെ സ്‌കൂൾ വാഹനത്തിൽ കയറ്റി വിട്ട് റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ സ്വകാര്യ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണ അന്ത്യം. തയ്യിൽ വീട്ടിൽ കുഞ്ഞുകുട്ടിയുടെ ഭാര്യ ശോശാമ്മ (പൊടിമോൾ) (55) യാണ് അപകടത്തിൽ മരിച്ചത് .   ദേശീയപാത 183 ൽ അറുപത്തി രണ്ടാം മൈൽ പള്ളിപ്പടിയ്ക്ക് സമീപം ബുധനാഴ്ച്ച രാവിലെ എട്ട് മണിയോടെയാണ് അപകടം. ദേശീയപാതയോട് ചേർന്നാണ് ഇവരുടെ  വീട് സ്ഥിതി ചെയുന്നത്.ഏകമകളും പേരക്കുട്ടികളുമടക്കം ഇവിടെ താമസിക്കുന്നത്. വണ്ടിപ്പെരിയാറ്റിലെ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന പേരക്കുട്ടിയെ വാഹനത്തിൽ കയറ്റി വിടാനാണ് റോഡ് മുറിച്ചു കടന്നത്.തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ഏലപ്പാറ- കുമളി സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിടിച്ചത്.ഇടിയുടെ ആഘാതത്തിലേക്ക് റോഡിലേക്ക് തെറിച്ചു വീണ തലയിടിച്ചാണ് വീണത്.ഉടൻ തന്നെ പെരിയാർ സാമൂഹിക ആരോഗ്യ കൊണ്ടെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹ പരിശോധന പൂർത്തിയാക്കിയ ശേഷം  ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്ക്കാരം  (വ്യാഴം) രാവിലെ 10ന് വാളാർഡി ഹോളീക്രോസ് സെമിത്തേരിയിൽ നടക്കും. ഏക മകൾ:ബിൻസി.Kerala

Gulf


National

International