കേരള കോൺഗ്രസിലെ തർക്കം; വിശദീകരണം തേടി രാഹുല്‍ ഗാന്ധിtimely news image

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിൽ ലോക്സഭാ സീറ്റ് തര്‍ക്കത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും അതൃപ്‌തി. വിഷയത്തില്‍ കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശദീകരണം തേടി. തര്‍ക്കം മറ്റ് സീറ്റുകളിലെ ജയസാധ്യതയെയും,​ സമീപ സീറ്റുകളെയും ബാധിച്ചേക്കുമെന്നാണ് ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നത്. എന്നാൽ, കേരളാ കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കത്തില്‍ മൃദുസമീപനം വേണ്ടെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്‍റെ നിലപാട്. ലോ‌ക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ അറിയിച്ചതായും സൂചനയുണ്ട്. ​ എന്നാൽ കോട്ടയത്തെ സീറ്റ് തര്‍ക്കത്തില്‍ ചര്‍ച്ച തുടരുന്നുവെന്നും ശുഭാപ്തി വിശ്വാസം ഉണ്ടെന്നുമാണ് പി.ജെ ജോസഫ് വ്യക്തമാക്കുന്നത്.  എന്നാല്‍, യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യറാല്ലെന്നാണ് മാണി വിഭാഗം. വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുകയും കോണ്‍ഗ്രസ് നേതൃത്വം കടുത്ത നിലപാട് എടുക്കുകയും ചെയ്‌താല്‍ കേരളാ കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടിവരും.Kerala

Gulf


National

International