മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന റോസമ്മ ചാക്കോ അന്തരിച്ചുtimely news image

കോട്ടയം: മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന റോസമ്മ ചാക്കോ (93) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ആറു മണിക്കായിരുന്നു അന്ത്യം. ഞായറാഴ്ച രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് സെന്‍റ് ജോർജ് കത്തോലിക്ക പളളിയിലാണ് സംസ്കാരം. ഇടുക്കി, ചാലക്കുടി, മണലൂർ എന്നീ മൂന്ന് വ്യത്യസ്ത മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മൂന്ന് തവണ നിയമസഭയിൽ എത്തിയിരുന്നു. 1982 ൽ ഇടുക്കിയിൽ നിന്നാണ് ആദ്യമായി നിയമസഭയിൽ എത്തുന്നത്. പിന്നീട് 1987 ൽ ചാലക്കുടിയിൽ നിന്നും പത്താം നിയമസഭ തെരഞ്ഞെടുപ്പിൽ മണലൂരിൽ നിന്നും ജയിച്ച് നിയമസഭയിലെത്തി. കെപിസിസി വൈസ് പ്രസിഡന്‍റായും മഹിള കോൺഗ്രസ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അവിവാഹിതയാണ്.Kerala

Gulf


National

International