കോൺഗ്രസ് മുൻ വക്താവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നുtimely news image

ന്യൂഡൽഹി: കോൺഗ്രസ് മുൻ വക്താവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്തെത്തി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദിൽ നിന്നാണ് വടക്കൻ ബിജെപി അംഗത്വമെടുത്തത്. കോൺഗ്രസ് പാർട്ടി വിടുകയല്ലാതെ മറ്റുരക്ഷയില്ലെന്നും ടോം വടക്കൻ വാർത്താസമ്മേളത്തിൽ പറഞ്ഞു. കോൺഗ്രസിലെ കുടുംബാധിപത്യത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു. പുൽവാമ ആക്രമത്തിലെ കോൺഗ്രസിന്‍റെ നിലപാട് ശരിയായില്ല.  കോൺഗ്രസിൽ നിരവധി അധികാരകേന്ദ്രങ്ങളാണുള്ളത്. ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്ക്കാരമാണ് കോൺഗ്രസിന്.  ആത്മാഭിമാനമുള്ള ആർക്കും കോൺഗ്രസിൽ തുടരാനാകില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിത്വം തന്നെ ആകർഷിച്ചെന്നും ടോം വടക്കൻ.  ഡൽഹി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കോൺഗ്രസ് നേതാവായിരുന്ന വടക്കൻ, ഗാന്ധി കുടുംബവുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. എഐസിസി സെക്രട്ടറിയായും മാധ്യമ വിഭാഗത്തിന്‍റെ ചാർജുള്ള വക്താവായും ടോംവടക്കൻ മുൻപ് പ്രവർത്തിച്ചിരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങവെ പ്രമുഖ നേതാവ് കേരളത്തിൽ നിന്നും ബിജെപിയിലെത്തിയത് കോൺഗ്രസിന് വലിയ തിരിച്ചടിയാണ്. രാഹൂൽഗാന്ധി കേരളത്തിലുള്ളപ്പോഴാണ് വടക്കൻ ബിജെപിയിൽ ചേർന്നിരിക്കുന്നത്. Kerala

Gulf


National

International