പേരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകൾ രാഹൂൽഗാന്ധി സന്ദർശിച്ചുtimely news image

കാസർഗോഡ്: പേരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകൾ കോൺഗ്രസ് അധ്യക്ഷൻ രാഹൂൽഗാന്ധി സന്ദർശിച്ചു. കൃപേഷിന്‍റെ വീട്ടിൽ 15 മിനുറ്റ് സമയം ചെലവഴിച്ച ശേഷമാണ് രാഹൂൽഗാന്ധി ശരത് ലാലിന്‍റെ വീട്ടിലെത്തിയത്. കൃപേഷിനായി പുതുതായി നിർമിക്കുന്ന വീടും രാഹൂൽ സന്ദർ‌ശിച്ചു. ഇരുവീട്ടിലും കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളുമായും രാഹൂൽ സംസാരിച്ചു. കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബങ്ങൾക്ക് നീതി ലഭിക്കണമെന്ന് രാഹൂൽ ഗാന്ധി പറഞ്ഞു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും രാഹൂൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി വരാൻ മടിച്ച സ്ഥലത്ത് രാഹൂൽഗാന്ധി വന്നതിൽ സന്തോഷമുണ്ടെന്ന് കൃപേഷിന്‍റെ പിതാവ് കൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. രാഹൂലിന്‍റെ സന്ദർശനം കുടുംബത്തിന് ആശ്വാസം നൽകുന്നതാണ്. കേസിൽ സിബിഐ  അന്വേഷണം നടക്കാൻ നിയമസഹാ‍യം നൽകുമെന്നും രാഹൂൽഗാന്ധി വാഗ്ദാനം നൽകിയതായും  അദ്ദേഹം പറഞ്ഞു. Kerala

Gulf


National

International