നിരാശപ്പെടുത്തുന്ന ചിത്രം, കോൺഗ്രസ്സ് തകരരുതെന്ന് ആഗ്രഹിക്കുന്നു: സോഷ്യല്‍ മീഡിയയില്‍ ആഷിക് അബുവിന്റെ പ്രതികരണംtimely news image

കൊച്ചി: കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിനോട് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച് സംവിധായകന്‍ ആഷിഖ് അബു. കോണ്‍ഗ്രസ്സ് തകരരുതെന്ന് ആഗ്രഹിക്കുന്നുവെന്നാണ് ആഷിഖ് അബു തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. രവിശങ്കര്‍ പ്രസാദില്‍ നിന്ന് അംഗത്വം സ്വീകരിച്ച ടോം വടക്കന്‍ അദ്ദേഹത്തിനൊപ്പം എടുത്ത ചിത്രം പങ്കുവെച്ച് ‘നിരാശപ്പെടുത്തുന്ന ചിത്രം’ എന്നും ആഷിഖ് അബു പറഞ്ഞു. കുടുംബാധിപത്യം മടുപ്പിക്കുന്നു എന്നാരോപിച്ചാണ് സോണിയാ ഗാന്ധിയുടെ അടുത്ത അനുയായി കൂടിയായിരുന്ന ടോം വടക്കന്‍ കോണ്‍ഗ്രസ് വിടുന്നത്. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ അംഗത്വം സ്വീകരിച്ചത്. പുല്‍വാമ വിഷയത്തിലടക്കം കോണ്‍ഗ്രസെടുത്ത നിലപാടിലും അതൃപ്തിയുണ്ടെന്നാണ് ടോം വടക്കന്‍ പറയുന്നത്. ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയാണ് എപ്പോഴും കോണഗ്രസിന് ഉള്ളതെന്നും ടോം വടക്കന്‍ ആരോപിച്ചു. മോദിയുടെ വികസന നിലപാടുകളില്‍ ആകൃഷ്ടനാണ് താനെന്ന് പറഞ്ഞ ടോം വടക്കന്‍ അംഗത്വം അനുവദിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കും നന്ദിയും പറയുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നല്‍കുന്നു എന്നും അധികാര കേന്ദ്രം ആരാണെന്ന് അറിയാത്ത അവസ്ഥയാണ് കോണ്‍ഗ്രസിന് ഇപ്പോഴുള്ളതെന്നും ബിജെപി അംഗത്വം സ്വീകരിച്ചുകൊണ്ട് ടോം വടക്കന്‍ പറഞ്ഞു. നിരുപാധിക പിന്തുണയാണ് ബിജെപിക്ക് നല്‍കുന്നതെന്നും ടോം വടക്കന്‍ കൂട്ടിച്ചേര്‍ത്തു.Kerala

Gulf


National

International