വൃക്ക രോഗികൾക്കൊരു കൈത്താങ്ങ് " പദ്ധതി ഉദ്ഘാടനം ചെയ്തുtimely news image

        തൊടുപുഴ: മാർച്ച് 14 ലോക വൃക്കദിനത്തോടനുബന്ധിച്ച് മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ നടന്ന"വൃക്ക  രോഗികൾക്കൊരു  കൈത്താങ്ങ് " പദ്ധതി  പി.ജെ. ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്ത് സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം നിർവഹിച്ചു. സി. ഡോ. ജോൺസി മരിയ  അധ്യക്ഷത വഹിച്ചു. വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾ നിയന്ത്രണവിധേയമാക്കേണ്ടതാണെന്നും,  കുട്ടികളുടെ ആഹാരക്രിമീകരണത്തേക്കുറിച്ചും,  അവർക്ക് കളിക്കുവാനും വ്യായാമം ചെയ്യുവാനും സാഹചര്യം ഉണ്ടാക്കേണ്ടതിന്റെ  ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വൃക്ക ദാതാവായ ജേക്കബ് കൊടുവള്ളി അപ്രതീക്ഷിതമായി അദ്ദേഹം ദാതാവായതിനെക്കുറിച്ചും അവയവദാനം നൽകേണ്ടതിന്റെ  പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. തുടർന്ന് നടന്ന സെമിനാർ ഹോളി ഫാമിലി ഹോസ്പിറ്റൽ നെഫ്രോളജിസ്റ്റ് ഡോ.നിഷാദ്  രവീന്ദ്രൻ നയിച്ചു. ഡയാലിസിസ് രോഗികൾക്ക് പൊതുസമൂഹം പിന്തുണ നൽകണമെന്നും അവയവ ദാതാക്കൾ ആകുവാൻ പറ്റുന്ന ആളുകൾ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ചടങ്ങിൽ പി.സി. തോമസ് (ക്വാളിറ്റി എക്സിക്യൂട്ടീവ് ) ഡോ.ഇ.വി. ജോർജ് (മെഡിക്കൽ സൂപ്രണ്ട്) സി. ഡോ. ആശ മരിയ (അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ) എന്നിവർ സംസാരിച്ചു.Kerala

Gulf


National

International