പി.ജെ. ജോസഫിനെ ഇടുക്കിയില്‍ സ്വതന്ത്രനായി മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കംtimely news image

ഇടുക്കി: കേരള കോൺഗ്രസിൽ ഇടഞ്ഞു നിൽക്കുന്ന പി.ജെ. ജോസഫിനെ ഇടുക്കിയിൽ സ്വതന്ത്രനായി മത്സരിപ്പിക്കാനൊരുങ്ങി കോൺ‌ഗ്രസ്. ഇതു സംബന്ധിച്ച് മുസ്‌ലിംലീഗുമായും യുഡിഎഫിലെ മറ്റ് ഘടകക്ഷികളുമായും കോൺഗ്രസ് ചർ‌ച്ച നടത്തിയായി അറിയുന്നു.  കോട്ടയം സീറ്റ് വിട്ടുനൽകില്ലെന്ന് ഉറപ്പിച്ച കെ.എം. മാണിയും ഇതിനോട് യോജിച്ചതായി സൂചന.  കേരള കോൺഗ്രസിലെ കെ.എം. മാണി, പി.ജെ. ജോസഫ് തർക്കം യുഡിഎഫിന്‍റെ വിജയത്തിന് ബാധിക്കുന്നമെന്ന കണക്കുകൂട്ടലിലാണ് ബദൽ നിർദേശം പരിഗണിക്കുന്നത്.  പി.ജെ. ജോസഫിനെ പിണക്കിയാൽ പത്തനംതിട്ട, ഇടുക്കി, കോട്ടയം സീറ്റുകളിൽ‌ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ നീക്കം. കോട്ടയം സീറ്റ് തിരികെ ചോദിക്കുന്നത് കെ.എം. മാണിയെ പ്രകോപിപ്പിക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. കെ.എം മാണിയെ പിണക്കാതെ ഇടുക്കി സീറ്റിൽ വിട്ടുവീഴ്ചയ്ക്ക് കോൺഗ്രസ് തയ്യാറാകുമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ പ്രതീക്ഷ.   പടലപിണക്കം പരിഹരിച്ച് കോട്ടയത്ത് തോമസ് ചാഴികാടനുവേണ്ടി പി.ജെ. ജോസഫിനെ പ്രചാരണത്തിന് ഇറക്കാനും ശ്രമം നടക്കും. Kerala

Gulf


National

International