ജനങ്ങളെ കേൾക്കാൻ മോദി തയ്യാറാവണം: കടന്നാക്രമിച്ച് രാഹുൽtimely news image

കോഴിക്കോട്: ജനങ്ങളുടെ മനസ് ഗ്രഹിക്കുവാനും അവരെ കേൾക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും പ്രധാനമന്ത്രിക്ക് സാധിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തന്‍റെ മനസിലുള്ളത് ജനങ്ങളോട് പറയുക മാത്രമല്ല പ്രധാനമന്ത്രിയുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് നടന്ന കോൺഗ്രസ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹൂൽ.              ജനം തന്നെ എങ്ങനെ കാണുന്നു എന്ന് മനസിലാക്കാൻ‌ മോദിക്ക് സാധിക്കുന്നില്ല. പറയാനുള്ളത് കേൾക്കന്ന ജനങ്ങളെ കേൾക്കാൻ മോദി ഒരിക്കലും തയ്യാറാകുന്നില്ല. മോദിക്ക് അല്പ്പം വിനയം ഉണ്ടായിരുന്നെങ്കിൽ നോട്ട് നിരോധനത്തെ കുറിച്ച് ഒരു കർഷകനോടോ ഒരു അമ്മയോടോ ചോദിച്ചു നോക്കുമായിരുന്നു. ഇത്തരം തീരുമാനമെടുക്കുന്നതിന് മുമ്പ് സ്വന്തം മന്ത്രിസഭയിൽ പോലും ആലോചിക്കുന്നില്ല. 70 വർഷം നമ്മുടെ സമ്പദ്ഘടനയെ സംരക്ഷിച്ച റിസർവ് ബാങ്കിന്‍റെ അഭ്യർഥനപോലും മാനിക്കാതെയാണ് നോട്ട്നിരോധനം നടപ്പാക്കിയതെന്നും രാഹുൽ.       നിങ്ങളാണ് ഞങ്ങളുടെ യജമാനന്മാർ. നിങ്ങൾ പറയുന്നത് ഞങ്ങൾ കേൾക്കുന്നു. ഞാൻ എല്ലാ ആഴ്ചയിലും മാധ്യമങ്ങൾക്ക് മുന്നിൽ പോകുന്നു, അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു. എന്നാൽ ഇവിടെത്തെ ഒരു പ്രധാനമന്ത്രി ഏതെങ്കിലും ചോദ്യങ്ങളെ നേരിടുകയോ മാധ്യമങ്ങൾക്ക് മുന്നിൽ എത്തുകയോ ചെയ്യുന്നുണ്ടോയെന്ന് നിങ്ങൾ ഓർക്കണം.   ഏറ്റവും ദുർബലരെ ശ്രദ്ധിക്കുക വഴി രാജ്യം എന്താണെന്ന് മനസിലാക്കുക എന്നതാണ് കോൺഗ്രസിന്‍റെ നയം. തങ്ങളുടെ പ്രത്യയശാസ്ത്രം ജനങ്ങളുടെമേൽ അടിച്ചേല്പ്പിക്കുകയാണ് ബിജെപി ചെയ്യുന്നത്. സ്വന്തം അഭിപ്രായമല്ലാതെ മറ്റൊന്നിനും വിലകല്പ്പിക്കാത്ത മോദി രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങൾ ഒന്നൊന്നായി തകർത്തുകൊണ്ടിരിക്കുന്നു. പുൽവാമ ആക്രമത്തിൽ വീരമൃത്യുവരിച്ച ജവാമാർക്കായി നമ്മൾ അനുശോചനം രേഖപ്പെടുത്തുമ്പോൾ മോദി സിനിമയ്ക്കായി മേക്കപ്പിട്ട് നിൽക്കുകയായിരുന്നു. മോദിക്ക് വേണ്ടത് രണ്ട് ഇന്ത്യയാണ്. തന്‍റെ സുഹൃത്തുക്കൾക്കായി ഒരിന്ത്യയും തൊഴിൽ രഹിതരാ‍യ യുവാക്കൾക്കും ദുഃഖിതരായ കൃഷിക്കാർ വേണ്ടിയുള്ള മറ്റൊരിന്ത്യയും. ഇതാണ് മോദിയുടെ രാജ്യത്തെക്കുറിച്ചുള്ള സങ്കല്പ്പമെന്നും രാഹൂൽ. സുന്ദരന്മാരായ രണ്ട് ചെറുപ്പക്കാരെയാണ് സിപിഎം കാസർ‌ഗോഡ് കൊലപ്പെടുത്തിയത്. അക്രമത്തിലൂടെ അധികാരത്തിൽ തുടരാമെന്ന് എല്ലാ കാലവും സിപിഎം കരുതേണ്ട. തൊഴിൽ സൃഷ്ടിക്കുന്നതിന് മറ്റോ സിപിഎമ്മിന് താത്പര്യമില്ല. അക്രമം മാത്രമാണ് അവരുടെ പാത. തങ്ങളുടെ പ്രത്യയശാസ്ത്രം പൊള്ളയാണെന്ന് തിരിച്ചറിയാൻ    കുറച്ചുകാലം കൂടി അവർക്ക് വേണ്ടിവരുമെന്നും രാഹുൽ.Kerala

Gulf


National

International