എസ്ഡിപിഐയുമായി ചർച്ച നടന്നിട്ടില്ല; വാദം തള്ളി മുസ്ലീംലീഗ്timely news image

മലപ്പുറം: എസ്ഡിപിഐയും മുസ്ലീംലീഗും തമ്മിൽ രഹസ്യചർച്ച നടന്നെന്ന വാദം തള്ളി മുസ്ലീംലീഗ്. കൊണ്ടോട്ടി കെടിഡിസി ഹോട്ടലിൽ വച്ച് യാദൃശ്ചികമായിട്ടാണ് എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് നേതാക്കളെ കണ്ടതെന്ന ഇ.ടി മുഹമ്മദ് ബഷീറിന്‍റെ വിശദീകരണം തൃപ്തികരമാണെന്ന് മുസ്ലീംലീഗ് മലപ്പുറം ജില്ല പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും എസ്ഡിപിഐ നേതാക്കളുമായി ചർച്ച നടത്തിയെന്ന വാദവും അദ്ദേഹം തള്ളിക്കളഞ്ഞു. അതേസമയം ലീഗിനും കോൺഗ്രസിനുമെതിരെ സിപിഎം രംഗത്ത് വന്നു. സ്ഥാനാർഥികളെ നിർത്തി വോട്ട് മറിക്കാനാണ് മുസ്ലീംലീഗും എസ്ഡിപിഐയും തമ്മിലുള്ള ധാരണയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.Kerala

Gulf


National

International