ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് നീക്കി സുപ്രീംകോടതിtimely news image

ന്യൂഡൽഹി: ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി നീക്കി. ഐപിഎൽ ഒത്തുകളി വിവാദത്തെ തുടർന്നായിരുന്നു ശ്രീശാന്തിന് ബിസിസിഐ വിലക്കേർപ്പെടുത്തിയത്. ശ്രീശാന്തിന് ആജീവനാന്ത വിലക്ക് പാടില്ലെന്ന് കോടതി പറഞ്ഞു.  ശിക്ഷ കാലാവധി പുന:പരിശോധിക്കുവാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. ക്രിമിനൽ കേസും അച്ചടക്ക നടപടിയും രണ്ടാണെന്നും കോടതി വ്യക്തമാക്കി. ശ്രീശാന്തിനെ വാതുവയ്പ് കേസിൽ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. ശ്രീശാന്ത് തെറ്റ് ചെയ്തിട്ടുണ്ടാകാം, എന്നാൽ അത് തെളിയിക്കപ്പെടേണ്ടതുണ്ട്. അതെന്തായാലും ആജീവനാന്ത വിലക്കല്ല അതിന് നൽകേണ്ടത്.  ശ്രീശാന്തിന് നൽകേണ്ട ശിക്ഷ എന്താണെന്ന് ബിസിസിഐ മൂന്ന് മാസത്തിനകം തീരുമാനിച്ച് അറിയിക്കണമെന്നും സുപ്രീംകോടതി വിധിയിൽ പറയുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.  Kerala

Gulf


National

International