മാവോയിസ്റ്റ് ഏറ്റുമുട്ടൽ: മൃതദേഹങ്ങൾ സംസ്കരിക്കരുതെന്ന് ഹൈക്കോടതിtimely news image

കൊച്ചി: അട്ടപ്പാടിയിൽ തണ്ടർബോൾട്ട് കൊലപ്പെടുത്തിയ മാവേയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. അടുത്ത ഉത്തരവ് ഉണ്ടാകും വരെ മൃതദേഹം സംസ്കരിക്കരുതെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ അഞ്ചു ദിവസമായി സൂക്ഷിക്കുകയാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നില്ലാലോയെന്നായിരുന്നു കോടതിയുടെ പ്രതികരണം. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ പുകമറയുണ്ട്. അത് മാറ്റണ്ടേയെന്നും കോടതി ആരാഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാക്കണം. അടുത്ത ഉത്തരവ് ഉണ്ടാകും വരെ മൃതദേഹങ്ങള്‍ നശിക്കാതെ സൂക്ഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. മൃതദേഹം അഴുകാതെ സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. മഞ്ചക്കണ്ടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ഉയർന്നതോടെയാണ് ഇവരുടെ മൃതദേഹങ്ങൾ സംസ്കരിക്കരുതെന്ന ആവശ്യവുമായി ബന്ധുക്കൾ കോടതിയെ സമീപിച്ചത്.Kerala

Gulf


National

International