റോബര്‍ട്ട് വാദ്രയെ ഈ മാസം 25 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതിtimely news image

ന്യൂഡൽഹി: റോബര്‍ട്ട് വാദ്രയെ ഈ മാസം 25 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി പട്യാല ഹൗസ് കോടതി. വാദ്ര അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ അറസ്റ്റ് കോടതി വിലക്കി. ബിക്കാനീർ ഭൂമി തട്ടിപ്പ് കേസിൽ റോബർട്ട് വാദ്ര അടക്കം നാല് പേരുടെ സ്വത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ്  നേരത്തെ കണ്ടുകെട്ടിയിരുന്നു. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്‍റെ 4.62 കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്. ഡൽഹി സുഖദേവ് വിഹാറിലെ ഭൂമി അടക്കമാണ് എൻഫോഴ്സ്മെന്‍റ് കണ്ടുകെട്ടിയത്. കേസിൽ റോബർട്ട വാദ്രയെയും അമ്മയേയും ജയ്പ്പൂരിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്തിരുന്നു. ബിക്കാനീറിൽ ഭൂമി വാങ്ങി മറിച്ചു വിറ്റതിലൂടെ റോബർട്ട് വാദ്രയും കൂട്ടരും കൊള്ളലാഭമുണ്ടാക്കി എന്നാണ് എൻഫോഴ്സ്മെന്‍റിന്‍റെ ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള നിയമപ്രകാരമാണ് വാദ്രക്കെതിരെ എൻഫോഴ്സ്മെന്‍റ് കേസെടുത്തത്. Kerala

Gulf


National

International