സന്തോഷ് ട്രോഫി: ആന്ധ്രപ്രദേശിനെ അഞ്ച് ഗോളിന് തകർത്ത് കേരളംtimely news image

കോഴിക്കോട്:സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂർണമെന്‍റിൽ കേരളത്തിന് മികച്ച തുടക്കം. ദക്ഷിണ മേഖല യോഗ്യതാ റൗണ്ടിലെ ആദ്യമത്സരത്തിൽ കേരളം,  ആന്ധ്രപ്രദേശിന് അഞ്ച് ഗോളുകൾക്കാണ് തകർത്ത് തരിപ്പണമാക്കിയത്. കോഴിക്കോട് കോർപ്പറേഷൻ‌ ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍,  എമിൽ ബെന്നി രണ്ടും വിപിന്‍ തോമസ്, ലിയോൺ അഗസ്റ്റിന്‍, ഷിഹാദ് എന്നിവര്‍ ഒരു ഗോള്‍ വീതവും കേരളത്തിന് സ്കോർ ചെയ്തു. സന്തോഷ് ട്രോഫിയിലെ നിലവിലെ ചാംപ്യന്മാരായ കേരളം മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിലായിരുന്നു. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകള്‍ ബാക്കിയിരിക്കെ കോര്‍ണറില്‍ നിന്ന് വിപിന്‍ തോമസ് ആണ് കേരളത്തിനായി ആദ്യഗോൾ നേടുന്നത്. പിന്നാലെ ലഭിച്ച പെനല്‍റ്റി ലിയോണ്‍ അഗസ്റ്റിന്‍  ഗോളാക്കിയതോടെ കേരളത്തിന്‍റെ ലീഡ് രണ്ടായി. രണ്ടാം പകുതിയുടെ 63-ാം മിനിറ്റില്‍ എമിൽ ബെന്നിയാണ് കേരളത്തിന്‍റെ വിജയം ഉറപ്പാക്കി മൂന്നാം ഗോള്‍ നേടുന്നത്. പിന്നാലെ എമിൽ തന്നെ വീണ്ടും വലകുലുക്കി. മത്സരം അവസാനിക്കാൻ മിനുറ്റുകൾ മാത്രമുള്ള ഷിഹാദ് തന്‍റെ ഗോളിലൂടെ കേരളം ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.  ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ തമിഴ്നാടിനെ പരാജയപ്പെടുത്തിയാൽ കേരളത്തിന് ഫൈനല്‍ റൗണ്ട് ഉറപ്പിക്കാനാകും. Kerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ