സ്‌നേഹവീടിനൊരു കൈത്താങ്ങിനായി ലേംലം വിളിയുമായി കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സിലെ കുട്ടി ക്കര്‍ഷകര്‍..timely news image

കരിമണ്ണൂർ :സ്‌നേഹവീടിനൊരു കൈത്താങ്ങിനായി ലേംലം വിളിയുമായി കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സിലെ കുട്ടി ക്കര്‍ഷകര്‍. ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ രണ്ടാം ഘട്ട  വിളവെടുപ്പിന് ലഭിച്ച കപ്പ, ചേന, ചേമ്പ്, മഞ്ഞള്‍, എിവയാണ് കുട്ടി കള്‍ ലേലത്തിന് വച്ചത്. കുട്ടികളോടൊപ്പം അധ്യാപകരും ചേർന്നത്  അവരുടെ ആവേശം ഇരട്ടിയാക്കി. സഹപാഠിക്കൊരു സ്‌നേഹവീട്' പദ്ധതിപ്രകാരം പണിയുന്ന  പത്താമത്തെ വീടിനുള്ള തയ്യാറെടുപ്പിലാണ് കൂട്ടികാര്‍. കൂപ്പണ്      പിരിവ്, അധ്യാപകരുടെയും സുമനസുകളുടെയും സഹായം, എന്നി ങ്ങനെ വിവിധ മാര്‍ഗ്ഗങ്ങളിലൂടെയാണ് അവര്‍ വീട് പണിക്കുള്ള ഫണ്ട് കണ്ടെത്തുന്ന ത്.  പ്രിന്‍സിപ്പല്‍ ശ്രീ ചെറിയാന്‍ ജെ കാപ്പന്‍ ലേംലം വിളി ഉദ്ഘാടനം ചെയ്തു. മാനേജര്‍ റവ.ഫാ.സ്റ്റാന്‍ലി പുല്‍പ്രയില്‍,  ഹെഡ്മാസ്റ്റര്‍ ജോയിക്കുട്ടി ജോസഫ്, സ്‌കൗട്ടിആന്റ് ഗൈഡ് കോ ഓര്‍ഡിനേറ്റര്‍സ് ഡോ. സില്‍വി തെരേസ്, ശ്രീമതി ബിജു ജോസഫ്, എന്‍ എസ് എസ് കോ ഓര്‍ഡിനേറ്റര്‍ ഷിനു സി ജോസഫ് എിവര്‍ കുട്ടികള്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദശം നല്‍കിവരുന്നു   വിദ്യാര്‍ത്ഥി പ്രതിനിധികളായ മാത്യൂസ് ബെന്നി നിത്യ തോമസ് എിവര്‍ നേതൃത്വം നല്‍കി.Kerala

Gulf


National

International