ദുബായ്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെക്കാഡമിയ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന്‌ കരിമണ്ണൂര്‍ സ്വദേശി കെ.എ. ഫ്രാന്‍സിസ്‌ അര്‍ഹനായി.



timely news image

വിദ്യാഭ്യാസ മേഖലയില്‍ നേതൃപാടവം തെളിയിച്ച വ്യക്തികളെ ആദരിക്കുന്നതിനായി ദുബായ്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെക്കാഡമിയ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന്‌ കരിമണ്ണൂര്‍ സ്വദേശി കെ.എ. ഫ്രാന്‍സിസ്‌ അര്‍ഹനായി. ഇന്ത്യയിലും വിദേശത്തും സ്ഥിതി ചെയ്യുന്ന 283 സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരില്‍ നിന്ന്‌ 17 പേരെ തെരഞ്ഞെടുക്കുകയും അതില്‍ നിന്നും വിദഗ്‌ദ്ധ സമിതി അവാര്‍ഡ്‌ ജേതാക്കളെ തീരുമാനിക്കുകയുമായിരുന്നു. കേരളത്തില്‍ നിന്നും യോഗ്യത നേടിയ രണ്ടു പേരില്‍ ഒരാളാണ്‌ കെ.എ.ഫ്രാന്‍സിസ്‌. തായ്‌ലന്‍ഡിലെ ഗ്രീന്‍ സ്റ്റേ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങി. കരിമണ്ണൂര്‍ കുമ്പയ്‌ക്കല്‍ കുടുംബാംഗമാണ്‌. മേഘാലയ ഷില്ലോംഗില്‍ പത്താം ക്ലാസ്സ്‌ പാസ്സായ അദ്ദേഹം ആലത്തൂര്‍ എസ്‌.എന്‍.കോളേജില്‍ ഡിഗ്രിയും തൃശ്ശൂര്‍ സെന്റ്‌ തോമസ്‌ കോളേജില്‍ നിന്നും പി.ജി.യും കരസ്ഥമാക്കി. ബീഹാറിലെ ടാറ്റാ അയണ്‍ ആന്‍ഡ്‌ സ്റ്റീല്‍ കമ്പനി വക സ്‌കൂളില്‍ അധ്യാപക വൃത്തി ആരംഭിച്ചു. ഇംഗ്ലീഷിലും ധനതത്വശാസ്‌ത്രത്തിലും ബിരുദാന്തരബിരുദം നേടിയ അദ്ദേഹം 16 വര്‍ഷത്തിനുശേഷം കടുത്തുരുത്തി സെന്റ്‌ കുര്യാക്കോസ്‌ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ സേവനം നടത്തി. നൈപുണ്യ പബ്ലിക്‌ സ്‌കൂളില്‍ പ്രിന്‍സിപ്പലായി തുടര്‍സേവനം അനുഷ്‌ഠിച്ചു വരുന്നു. ഭാര്യ ഡാര്‍ളി ഫ്രാന്‍സിസ്‌ മുതലക്കോടം സെന്റ്‌ജോര്‍ജ്‌ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായി വിരമിച്ചു. മക്കള്‍ അബറ്റും, ആല്‍ബിയും കാനഡയില്‍ എഞ്ചിനീയര്‍മാരായി ജോലി ചെയ്യുന്നു. മരുമകള്‍ മീറ്റു അബറ്റ്‌ ബാംഗ്ലൂരില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറാണ്‌.



Kerala

Gulf


National

International