നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽtimely news image

ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ തുടർന്നായിരുന്നു നടപടി. ഇന്ന് തന്നെ നീരവ് മോദിയെ കോടതിയിൽ ഹാരജരാക്കും. രാജ്യം വിട്ട് പതിനേഴ് മാസത്തിനു ശേഷമാണിയാൾ അറസ്റ്റിലാകുന്നത്.  പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാതട്ടിപ്പ് കേസിലെ മുഖ്യപ്രതിയാണ് നീരവ് മോദി. നീരവ് മോദിക്കെതിരെ ലണ്ടൻ കോടതിയുടെ അറസ്റ്റ് വാറന്‍റ് നിലനിന്നിരുന്നു. വെസ്റ്റ് മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. ഈ മാസം 25 ന് മോദിയെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. നീരവ് മോദിയെ കൈമാറണമെന്ന എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റിന്‍റെ ആവശ്യപ്രകാരമാണ് നടപടി. നീരവ് മോദിയെ വിട്ടുകിട്ടുന്നതിന് 2018 ഓഗസ്റ്റിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് അപേക്ഷ നൽകിയത്. 2018 ൽ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് നീരവ് മോദിയും കുടുംബാംഗങ്ങളും രാജ്യം വിട്ടത്. ലണ്ടനിലെ തെരുവിലൂടെ നീരവ് മോദി സഞ്ചരിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.Kerala

Gulf


National

International