ലേ​ഖ​ന വി​വാ​ദം: ചീ​ഫ് സെ​ക്ര​ട്ട​റി​യ്ക്കെതിരെ മു​ഖ്യ​മ​ന്ത്രി



timely news image

തി​രു​വ​ന​ന്ത​പു​രം:അ​ട്ട​പ്പാ​ടി​യി​ലെ മാ​വോ​യി​സ്റ്റ് ഏ​റ്റു​മു​ട്ട​ലി​നെ​യും യു​വാ​ക്ക​ളെ യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​തി​നെ​യും ന്യാ​യീ​ക​രി​ച്ച് ലേ​ഖ​ന​മെ​ഴു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സി​നെതിരെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രംഗത്ത്.  മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി ലേ​ഖ​നം എ​ഴു​തി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി. ലേ​ഖ​ന​ത്തി​ലേ​ത് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ്. ഇ​ത് അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. മാ​വോ​യി​സ്റ്റു​ക​ൾ തീ​വ്ര​വാ​ദി​ക​ൾ ത​ന്നെ​യെ​ന്നും ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണു ന​ട​ക്കു​ന്ന​തെ​ന്നും ഒ​രു ഇം​ഗ്ലീ​ഷ് ദി​ന​പ്പ​ത്ര​ത്തിൽ ടോം ​ജോ​സ് എ​ഴു​തി​യ ലേ​ഖ​നം വിവാദത്തി​ലായിരുന്നു.  മാ​വോ​യി​സ്റ്റു​ക​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി​യി​ൽ സ​ർ​ക്കാ​രി​നും ത​ണ്ട​ർ​ബോ​ൾ​ട്ട്-​പൊ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്കു​മെ​തി​രേ വി​മ​ർ​ശ​ന​മു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന്യാ​യീ​ക​രി​ച്ചു ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് രം​ഗ​ത്തെ​ത്തി​യ​ത്. സേ​ന​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ൽ ന്യാ​യ​മി​ല്ലെ​ന്നും മാ​വോ​യി​സ്റ്റു​ക​ൾ​ക്കു മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന് അ​ർ​ഹ​ത​യി​ല്ലെ​ന്നും മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന്‍റെ പേ​രി​ലു​ള്ള മാ​വോ​യി​സ്റ്റു​ക​ൾ​ക്കു വേ​ണ്ടി ഉ​യ​രു​ന്ന വാ​ദ​ങ്ങ​ൾ നി​യ​മം അ​നു​സ​രി​ക്കു​ന്ന​വ​രെ അ​വ​ഹേ​ളി​ക്ക​ലാ​ണെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി ലേ​ഖ​ന​ത്തി​ൽ പറഞ്ഞിരുന്നു. ഇ​തി​നെ​തി​രെ സി​പി​ഐ​യും പ്ര​തി​പ​ക്ഷ​വും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.



Kerala

Gulf


National

International