ബ്രെക്സിറ്റ്: ബ്രിട്ടന് സമയം നീട്ടി നൽകി യൂറോപ്യൻ യൂണിയൻ



timely news image

ലണ്ടൻ: ബ്രെക്സിറ്റിന്‍റെ സമയപരിധി നീട്ടിയ പ്രമേയം യൂറോപ്യൻ യൂണിയൻ അംഗീകരിച്ചു. ഇപ്പോഴുള്ള ബ്രെക്സിറ്റ് ധാരണ ബ്രിട്ടീഷ് എംപിമാർ അംഗീകരിച്ചാൽ മെയ് 22-നാകും ബ്രെക്സിറ്റ്. അംഗീകരിച്ചില്ലെങ്കിൽ ഏപ്രിൽ 12-ന് ബ്രിട്ടൻ പുറത്തേക്ക് എന്നാണ് തീരുമാനം. ബ്രിട്ടീഷ് പാർലമെന്‍റിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചയുടെ ഭാഗമായാണ് ബ്രെക്സിറ്റിന്‍റെ സമയപരിധി നീട്ടണമെന്ന ആവശ്യമുയർന്നത്. ഇതേ തുടർന്നാണ് സമയം നീട്ടണമെന്ന ആവശ്യം യൂറോപ്യൻ യൂണിയന്‍റെ മുന്നിലെത്തിയത്. എന്നാൽ വരുന്ന യൂറോപ്യൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥികളെ നിർത്തുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടൻ അതിവേഗം തീരുമാനമെടുക്കണമെന്നാണ് യൂണിയന്‍റെ ആവശ്യം. അതിനിടെ ബ്രെക്സിറ്റ് ക്യാൻസൽ ചെയ്യണമെന്ന നിവേദനത്തിലെ ഒപ്പുകളുടെ എണ്ണം 20 ലക്ഷം പിന്നിട്ടു. അടുത്തയാഴ്ച മൂന്നാം തവണ വോട്ടെടുപ്പ് നടക്കും. മെയ് 23-നാണ് യൂറോപ്യൻ യൂണിയനിൽ  തെരഞ്ഞെടുപ്പ്. അതിൽ പങ്കെടുക്കില്ലെന്ന് ബ്രിട്ടൻ അറിയിച്ചിരുന്നു. ബ്രിട്ടൻ പങ്കെടുക്കുന്നതിനോട് യൂറോപ്യൻ യൂണിയനും താൽപര്യമില്ല.



Kerala

Gulf


National

International