കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ യൂണിയന്‍ 34-ാമത്‌ ഇടുക്കിജില്ലാസമ്മേളനം പൈനാവ്‌ ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ ചേര്‍ന്നുtimely news image

കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ യൂണിയന്‍ 34-ാമത്‌ ഇടുക്കിജില്ലാസമ്മേളനം പൈനാവ്‌ ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ ചേര്‍ന്നു. അഡ്വ ഡീന്‍ കുര്യാക്കോസ്‌ എം.പി. ഉദ്‌ഘാടനം നിര്‍വഹിച്ചു. കെ.ജി.ഒ.യു ജില്ലാ പ്രസിഡന്റ്‌ കെ.എന്‍. മോഹന്‍ദാസ്‌ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ എ.പി. ഉസ്‌മാന്‍, എംഡി. അര്‍ജുനന്‍, അടിമാലി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്‍. മുരുകേശന്‍, കോണ്‍ഗ്രസ്സ്‌ ഐ വാഴത്തോപ്പ്‌ മണ്‌ഡലം പ്രസിഡന്റ്‌ റോയി ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ നടന്ന പ്രതിനിധി സമ്മേളനം കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്റ്‌ കെ,വിമലന്‍ ഉദ്‌ഘാടനം ചെയ്‌തു. ട്രഷറര്‍ മനോജ്‌ ജോണ്‍സണ്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ജി.ഒ.യു സംസ്ഥാന സെക്രട്ടറിയേറ്റ്‌ മെമ്പര്‍ എസ്‌. അനില്‍കുമാര്‍, ഇടുക്കിജില്ലാ സെറ്റോ ചെയര്‍മാന്‍ റോയി ജോര്‍ജ്‌, എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ്‌ മെമ്പര്‍ കെ.പി. വിനോദ്‌, കെ.സി. ബിജു, മിനി കെ ജോണ്‍, എസ്‌.എ. നജീം, രജ്ഞിത്‌ ബാബു, അജികുമാര്‍, ജില്ലാ സെക്രട്ടറി തോമസ്‌ ആന്റണി, ട്രഷറര്‍ ആര്‍.രഘു തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റായി കെ.എന്‍.മോഹന്‍ദാസിനെയും സെക്രട്ടറിയായി ആര്‍. രഘുവിനെയും ട്രഷററായി എം.എസ്‌. വിജയനെയും തെരഞ്ഞെടുത്തു. വൈസ്‌ പ്രസിന്റുമാരായി റ്റി.എല്‍ സാംകുട്ടി, രജ്ഞിത്‌ ബാബു, ജോയിന്റ്‌ സെക്രട്ടറിമാരായി എസ്‌.എ. നജീം, കെ.എസ്‌. ജോസഫ്‌ എന്നിവരെയും തെരഞ്ഞെടുത്തു.Kerala

Gulf


National

International