ലഘുലേഖ പിടിച്ചെടുത്താൽ മാവോയിസ്റ്റാകില്ല, സർക്കാർ തിരുത്തണം; പ്രകാശ് കാരാട്ട്timely news image

ന്യൂഡൽഹി: പാർട്ടി പ്രവർത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് തെറ്റെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ലഘുലേഖ പിടിച്ചെടുത്താൽ മാവോയിസ്റ്റാകില്ല. പൊലീസ് പ്രവർത്തിച്ചത് തെറ്റായ രീതിയിലാണ്. യുഎപിഎ എന്ന കരിനിയമത്തെ എല്ലാകാലത്തും സിപിഎം എതിർത്തിട്ടുണ്ടെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി. നേരത്തെ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. കേസിൽ അറസ്റ്റിലായ അലൻ, താഹ എന്നിവരുടെ മാവോവാദി ബന്ധത്തെ കുറിച്ച് അന്വേഷിക്കാനായി സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. പാര്‍ട്ടി നിയോഗിച്ച അന്വേഷണസംഘം ഇന്ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കും. ജില്ലാസെക്രട്ടറിയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി ചേരും. അതിനിടെ ഇവരെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. ഇവരുടെ ജാമ്യ ഹർജി ഇന്നലെ കോടതി തള്ളിയിരുന്നു. ഡിജിറ്റൽ തെളിവുകളുടെ ഫൊറൻസിക് പരിശോധന ഫലം വന്നാൽ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡി അപേക്ഷ നൽകുമെന്ന് അന്വേഷണസംഘം അറിയിച്ചിരുന്നു. അതേസമയം കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപെട്ട് പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കുംKerala

Gulf


National

International