തൊടുപുഴ സ്വദേശി മോഹന്‍ സുരഭി സംവിധാനം ചെയ്‌ത്‌ സണ്ണി ചാക്കോ നിര്‍മ്മിച്ച ഹൃസ്വചിത്രം വണ്‍ സെക്കന്റ്‌ ശ്രദ്ധേയമാകുന്നു.timely news image

പ്രശസ്‌ത സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ തൊടുപുഴ സ്വദേശി മോഹന്‍ സുരഭി സംവിധാനം ചെയ്‌ത്‌ സണ്ണി ചാക്കോ നിര്‍മ്മിച്ച ഹൃസ്വചിത്രം വണ്‍ സെക്കന്റ്‌ ശ്രദ്ധേയമാകുന്നു. ഹെല്‍മെറ്റ്‌ ഉപയോഗിക്കാതെയും വാഹനനിയമം അനുശാലിക്കുന്ന പ്രായമാകാതെയുംബൈക്കില്‍ യാത്ര ചെയ്‌ത ഒരു കൗമാരക്കാരന്‌ സംഭവിച്ച ദുരന്തം എന്താണെന്ന്‌ പൊതുജമൂഹത്തെയും കുടുംബങ്ങളെയും ബോധവത്‌ക്കരിക്കുന്ന ഹൃസ്വചിത്രമാണിത്‌. ചിത്രത്തില്‍ ദിനേശ്‌ നായര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ നടന്‍ ഇന്ദ്രന്‍സാണ്‌. നിര്‍മ്മാതാവ്‌ സണ്ണി ചാക്കോ, അമ്പിളി സുനില്‍, പുതുമുഖം അസ്‌ലം എന്നിവര്‍ക്കൊപ്പം ഡോ. ജോസ്‌ സ്റ്റീഫന്‍ ചാഴികാട്‌, അലി പെരുന്നിലം, ദാസ്‌ തൊടുപുഴ, കൃഷ്‌ണയ്യര്‍, പപ്പന്‍, സതി എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്‌. സണ്ണി സ്റ്റില്‍സ്‌ ഇന്റര്‍നാഷണല്‍ സിനിമയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്‌ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌ മോഹന്‍ സുരഭിയാണ്‌. നാഷണല്‍ അവാര്‍ഡ്‌ ജേതാക്കളായ പട്ടണം റഷീദ്‌, ഇന്ദ്രന്‍സ്‌ ജയന്‍ എന്നിവരും ചിത്രത്തിന്റെ പിന്നണിയിലുണ്ട്‌. രതീഷ്‌ വേഗ സംഗീതവും മോഹന്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു. എഡിറ്റിംഗ്‌ ജോസും സ്റ്റില്‍സ്‌ ഷാനിയും അസോസിയേറ്റ്‌ ഡയറക്‌ടര്‍ സുധീര്‍ ബോസുമാണ്‌. ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം കേരള നിയമസഭയുടെ മെമ്പേഴ്‌സ്‌ ലോഞ്ചില്‍ നടന്നിരുന്നു. നിയമസഭാ സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍ വണ്‍ സെക്കന്റിന്റെ പ്രകാശനം നിര്‍വഹിച്ചു. ആദ്യമായാണ്‌ ഒരു ഹൃസ്വചിത്രം നിയമസഭയുടെ മെമ്പേഴ്‌സ്‌ ലോഞ്ചില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. Kerala

Gulf


National

International