കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജന്‍സിയുടെ 2018-19 വര്‍ഷത്തെ ഏറ്റവും മികച്ച ഹയര്‍ സെക്കണ്ടറി സ്‌കൂളിനുള്ള പുരസ്‌കാരം മുതലക്കോടം സെന്റ്‌ ജോര്‍ജ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്‌timely news image

കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജന്‍സിയുടെ 2018-19 വര്‍ഷത്തെ ഏറ്റവും മികച്ച ഹയര്‍ സെക്കണ്ടറി സ്‌കൂളിനുള്ള പുരസ്‌കാരം മുതലക്കോടം സെന്റ്‌ ജോര്‍ജ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്‌ ലഭിച്ചു. മുവാറ്റുപുഴ നെസ്റ്റ്‌ പാസ്റ്ററല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്ടത്തിലില്‍ നിന്നും പ്രിന്‍സിപ്പല്‍ ജിജി ജോര്‍ജ്‌ അവാര്‍ഡ്‌ ഏറ്റുവാങ്ങി. വിദ്യാഭ്യാസ സെക്രട്ടറി ഫാ. സ്റ്റാന്‍ലി കുന്നേല്‍, സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ്‌ അടപ്പൂര്‌, ഹെഡ്‌മാസ്റ്റര്‍ സജി മാത്യു, പി ടി എ കമ്മിറ്റിയംഗങ്ങള്‍, അധ്യാപക പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.Kerala

Gulf


National

International