തൊടുപുഴയിലെ കൊടുംക്രൂരത: ഹൈക്കോടതി കേസെടുത്തു; കുട്ടി വെന്‍റിലേറ്ററില്‍ തുടരുന്നുtimely news image

കൊച്ചി: തൊടുപുഴയില്‍ ഏഴ് വയസുകാരന് ക്രൂരമര്‍ദനമേറ്റ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കേസ് തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ അ​രു​ണ്‍ ആ​ന​ന്ദ് കു​ട്ടി​ക​ളെ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ രീ​തി​യി​ലാ​ണു കൈ​കാ​ര്യം ചെ​യ്ത​തെ​ന്നും കു​ട്ടി​ക​ളെ അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വം ഗൗ​ര​വ​മേ​റി​യ വി​ഷ​യ​മാ​ണെ​ന്നും ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.  അതേസമയം, അമ്മയുടെ സുഹൃത്തിൽ നിന്നും മര്‍ദനമേറ്റ കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. കോലഞ്ചേരി മെ‍‍ഡിക്കൽ കോളെജ് ആശുപത്രിയിൽ കഴിയുന്ന കുട്ടി വെന്‍റിലേറ്ററിൽ തുടരുകയാണ്. കുട്ടിയുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാൽ കുട്ടിയുടെ മറ്റ് അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാൽ വെന്‍റിലേറ്ററിൽ നിന്ന് മാറ്റേണ്ട എന്നാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരാണ് കുട്ടിയുടെ ചികിത്സാച്ചെലവുകള്‍ വഹിക്കുന്നത്.Kerala

Gulf


National

International