അഞ്ച്‌ തലമുറയുടെ കാരണന്‍മാര്‍ക്ക്‌ ദാമ്പത്യത്തിന്റെ 75-ാം വാര്‍ഷികംtimely news image

തൊടുപുഴ: നാല്‌ തലമുറകളുടെ കാര്‍ന്നവന്‍മാരായ പഴേരി സെയ്‌തുമുഹമ്മദ്‌ ഹാജിയുടെയും (95) ഭാര്യ മീരാ ഉമ്മയുടെയും (93) ദാമ്പത്യ ജീവിതത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിച്ചു. മക്കളും കൊച്ചുമക്കളും പേരക്കുട്ടികളുമായി 100 അംഗങ്ങളുള്ള വലിയ തറവാടിന്റെ കാരണവന്‍മാരാണ്‌ പെരുമ്പിള്ളിച്ചിറ കാഞ്ഞിരംപാറയിലെ പഴേരി തറവാട്ടിലെ സെയ്‌തുമുഹമ്മദ്‌ ഹാജിയും മീരാ ഉമ്മായും. ഇവരുടെ ദാമ്പത്യ ജീവിതത്തിന്റെ 75-ാം വിവാഹ വാര്‍ഷികം ആഘോഷമാക്കി മാറ്റുന്നതിനാണ്‌ മക്കളെല്ലാവരും ഇന്നലെ തറവാട്ടില്‍ ഒത്തു ചേര്‍ന്നത്‌. ഇന്നലെയായിരുന്നു ആഘോഷം. വലിയ തറവാടിന്റെ കാരണവന്‍മാര്‍ക്ക്‌ ആശംസകള്‍ നേരാന്‍ പാണക്കാട്‌ സയ്യിദ്‌ മുനവറലി ശിഹാബ്‌ തങ്ങളും എത്തി. സെയ്‌തുമുഹമ്മദ്‌ ഹാജി- മീരാ ഉമ്മ ദമ്പതികള്‍ക്ക്‌ 14 മക്കളാണ്‌ ഉള്ളത്‌. 10 ആണും 4 പെണ്ണും. ഇതില്‍ ഒരാള്‍ മണ്ണാര്‍ക്കാടും മറ്റൊരാള്‍ അട്ടപ്പാടിയിലുമാണ്‌ താമസിക്കുന്നത്‌. ബാക്കിയുള്ള മക്കളെല്ലാം പെരുമ്പിള്ളിച്ചിറ പഴേരി തറവാടിന്‌ സമീപവും തൊടുപുഴ മേഖലയിലുമാണ്‌. സെയ്‌തുമുഹമ്മദ്‌ ഹാജിക്ക്‌ 21 ഉം മീരാ ഉമ്മായ്‌ക്ക്‌ 19 ഉം വയസ്സുള്ളപ്പോഴായിരുന്നു വിവാഹം. മൂത്ത മകന്‍ മൂസക്ക്‌ 73 വയസായി. ഇളയ മകന്‍ അബ്ബാസിന്‌ 45 വയസ്‌. അബ്ബാസാണ്‌ തറവാട്ടില്‍ താമസിക്കുന്നത്‌. മിലിട്ടറി സര്‍വീസില്‍ നിന്നും വരിമിച്ച അബ്ബാസ്‌ തൊടുപുഴ എസ്‌.ബി.ഐ മെയിന്‍ ബ്രാഞ്ചിലും ഭാര്യ റസിയ കൂത്താട്ടുകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നേഴ്‌സായും ജോലി നോക്കുന്നു. സെയ്‌തുമുഹമ്മദ്‌ ഹാജി രാവിലെയും വൈകിട്ടും അടുത്തുള്ള ചായകടയിലെത്തി ദിവസവും ചായ കുടിക്കുന്നതും പത്രം വായിക്കുകയും ചെയ്യുന്ന പതിവ്‌ ഇപ്പോഴും തെറ്റിക്കാറില്ല. മീര ഉമ്മയും വീട്ടിലും പരിസരത്തുമെല്ലാം ചുറ്റി നടക്കും. കുരമാരമംഗലം പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌ നിസാര്‍ പഴേരി കൊച്ചുമകനാണ്‌. മക്കളുടെയും മരുമക്കളുടെയും ബാപ്പയും ഉമ്മയുമായ ഇവര്‍ കൊച്ചുമക്കളുടെ വല്യുപ്പയും വല്യുമ്മയും ആണ്‌. പ്രിയപ്പെട്ട മാതാപിതാക്കളുടെ വിവാഹ വാര്‍ഷികാഘോഷം കെങ്കേമമായി ആഘോഷിക്കുവാന്‍ കുടുംബക്കാരെല്ലാവരും തറവാട്ടില്‍ ഒത്തുചേര്‍ന്നപ്പോള്‍ ആശംസകള്‍ നേരുന്നതിനായി പി. ജെ ജോസഫ്‌ എം.എല്‍.എ, ഡോ. ജോസ്‌ ചാഴികാട്ട്‌, ഫാ. തോമസ്‌ വട്ടത്തോട്ടത്തില്‍, ലത്തീഫ്‌ മൗലവി, കെ.ജി ആന്റണി കണ്ടിരിക്കല്‍, ഇസ്‌മായില്‍ മൗലവി പാലമല, പുത്തന്‍പള്ളി ഇമാം സാബിര്‍ അഹ്‌സനി, എം.എസ്‌ മുഹമ്മദ്‌, അഡ്വ. ജോസഫ്‌ ജോണ്‍,അല്‍-അസ്‌ഹര്‍ എം. ഡി കെ.എം മിജാസ്‌, പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ അഷറഫ്‌ വട്ടപ്പാറ തുടങ്ങിയ സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ വസതിയിലെത്തി.   Kerala

Gulf


National

International