ശത്രു വാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ എല്ലാവരും താരപ്രചാരകരെന്ന് വി.എസ്. അച്യുതാനന്ദൻtimely news image

കൊച്ചി:തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ താരപ്രചാരകരുടെ പട്ടികയില്‍ താന്‍ ഇല്ലെന്ന പ്രചരണത്തോട് പ്രതികരിച്ച് മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍. ശത്രു വാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ എല്ലാവരും താരപ്രചാരകരെന്ന് വി.എസ്. അച്യുതാനന്ദൻ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടു. ഈ തെരഞ്ഞെടുപ്പ് കാലത്തും ഞാന്‍ പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നില്ല. ആസുരമായ ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണത്. ചില താരങ്ങളുടെ അവസാന കാലഘട്ടം 'ചുവപ്പ് ഭീമൻ' ആയിട്ടായിരിക്കും എന്ന് കേട്ടിട്ടുണ്ട്. ഉള്ളിലെരിയുന്ന ചെങ്കനലുകള്‍ താരങ്ങളെ വളര്‍ത്തുന്ന ഘട്ടമാണത്രെ, അത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  ഇത്തവണ ഞാന്‍ താര പ്രചാരകനല്ല എന്നൊരു വാര്‍ത്ത പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ചില താരങ്ങളുടെ അവസാന കാലഘട്ടം "ചുവപ്പ് ഭീമൻ' ആയിട്ടായിരിക്കും എന്ന് കേട്ടിട്ടുണ്ട്. ഉള്ളിലെരിയുന്ന ചെങ്കനലുകള്‍ താരങ്ങളെ വളര്‍ത്തുന്ന ഘട്ടമാണത്രെ, അത്. ശത്രു വാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍, ഇവിടെ എല്ലാവരും താരപ്രചാരകരാണ്. പ്രചരിപ്പിക്കാനുള്ളത് സംശുദ്ധമായ ആശയങ്ങളാവുമ്പോള്‍ പ്രത്യേകിച്ചും. എന്ന് പറഞ്ഞുകൊണ്ടാണ് വി.എസ്. കുറിപ്പ് അവസാനിപ്പിക്കുന്നത്. വി.എസ്. അച്യുതാനന്ദന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം ഈ തെരഞ്ഞെടുപ്പ് കാലത്തും ഞാന്‍ പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നില്ല. ആസുരമായ ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണത്.  ഫിനാന്‍സ് മൂലധനത്തിന്‍റെ തുളച്ചുകയറ്റത്തിനെതിരെ, വികസനത്തിന്‍റേയും സുസ്ഥിര വികസനത്തിന്‍റേയും അതിര്‍വരമ്പുകള്‍ ശോഷിപ്പിക്കുന്നതിനെതിരെ, പരിസ്ഥിതി സന്തുലനം തകര്‍ക്കുന്നതിനെതിരെ, ജാതി-മത വിഭജനം നടത്തി അതിന്‍റെ മറവില്‍ രാജ്യം ശിഥിലമാക്കുന്നതിനെതിരെ, ദുര്‍ബ്ബലരെയും പാര്‍ശ്വവല്‍കൃതരെയും ചവിട്ടിയരയ്ക്കുന്നതിനെതിരെ, തൊഴിലാളി കര്‍ഷകാദി വര്‍ഗൈക്യം ഊട്ടിയുറപ്പിച്ച് സമത്വത്തിനും സാഹോദര്യത്തിനും സാമൂഹ്യ പുരോഗതിക്കും വേണ്ടി ഗോദയിലിറങ്ങേണ്ട സമയമാണിത്. ശത്രു വാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍, ഇവിടെ എല്ലാവരും താരപ്രചാരകരാണ്. പ്രചരിപ്പിക്കാനുള്ളത് സംശുദ്ധമായ ആശയങ്ങളാവുമ്പോള്‍ പ്രത്യേകിച്ചും.‌Kerala

Gulf


National

International