ബിജെപി പ്രകടനപത്രിക അടച്ചിട്ട മുറിയിൽ തയാറാക്കിയത്: രാഹുൽ ഗാന്ധിtimely news image

ന്യൂഡൽഹി: ബിജെപി പ്രകടനപത്രികയ്ക്ക് എതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി പ്രകടന പത്രിക അടച്ചിട്ട മുറിയിൽ തയാറാക്കിയതാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സങ്കൽപ് പത്ര ഒറ്റപ്പെട്ട മനുഷ്യന്‍റെ ശബ്ദമാണെന്നും അതിൽ ജനങ്ങളുടെ അഭിപ്രായമില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. എന്നാൽ കോൺഗ്രസ് പ്രകടന പത്രിക ജനങ്ങളുടെ ശബ്ദമാണെന്നും വിശദമായ ചർച്ചകൾക്ക് ശേഷമാണ് അത് തയാറാക്കിയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇന്ത്യൻ ജനതയുടെ ശബ്ദമാണ് കോൺഗ്രസ് പ്രകടനപത്രികയെന്നും രാഹുൽ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സങ്കൽപ് പത്ര എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രിക ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്. കഴിഞ്ഞ അഞ്ച് വർഷം സുവർണലിപികളിൽ എഴുതപ്പെടുമെന്ന് പ്രകാശന ചടങ്ങിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. Kerala

Gulf


National

International