കെ.എം. മാണി അന്തരിച്ചുtimely news image

കോട്ടയം: കേരളാ കോൺഗ്രസ് ചെയർമാനും പാലാ എംഎൽഎയുമായ കെ.എം. മാണി അന്തരിച്ചു. 86 വയസായിരുന്നു.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കെ.എം. മാണിയുടെ ആരോഗ്യനില രാവിലെ മെച്ചപ്പെട്ടെങ്കിലും ഉച്ചയോടെ വീണ്ടും ഗുരുതരമാവുകയായിരുന്നു. ഹൃദയമിടിപ്പും രക്തസമ്മർദവും കുറഞ്ഞു. വൈകുന്നേരം 4.57 ഓടെയായിരുന്നു അന്ത്യം.  കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ.എം മാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദീർഘനാളായി ശ്വാസകോശ രോഗത്തിന് ചികിത്സയിൽ ആയിരുന്നു.  ഏറ്റവുമധികം തവണ (12 പ്രാവശ്യം) ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോർഡ് കെ.എം. മാണിയുടെ പേരിലാണ്. കോട്ടയം ജില്ലയിലെ 1933 ജനുവരി 30 ന് മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയിൽ കർഷകദമ്പതികളായിരുന്ന തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടേയും മകനായാണ് ജനനം. തൃശിനാപ്പള്ളി സെന്‍റ് ജോസഫ്‌സ് കോളെജ്, മദ്രാസ് ലോ കോളെജിൽനിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി.  ഹൈക്കോടതി ജഡ്ജി പി. ഗോവിന്ദമേനോന്‍റെ കീഴിൽ 1955 ൽ കോഴിക്കോട് അഭിഭാഷകനായി ചേർന്നു. പിന്നീടാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്.. 1959 ൽ കെ.പി.സി.സി യിൽ അംഗം. 1964 മുതൽ കേരള കോൺഗ്രസിലെത്തി. 1975 ലെ അച്യുതമേനോൻ മന്ത്രിസഭയിൽ ആദ്യമായി മന്ത്രിയായി. Kerala

Gulf


National

International