ച​രി​ത്ര​മാ​കു​ന്ന​ത് രാ​ഷ്‌​ട്രീ​യ​ത്തി​ലെ അ​തി​കാ​യ​ൻ



timely news image

ക​ർ​മ​മേ​ഖ​ല​യി​ലെ പ​ടു​ത്വം കൊ​ണ്ടും പ്രാ​വീ​ണ്യം കൊ​ണ്ടും ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ക്കു​ന്ന അ​പൂ​ർ​വം ചി​ല​രു​ണ്ട്. അ​റു​പ​ത്തി​മൂ​ന്നു വ​യ​സു മാ​ത്രം പ്രാ​യ​മു​ള്ള ഐ​ക്യ കേ​ര​ളം എ​ന്ന മാ​തൃ​ഭൂ​മി​യു​ടെ ഭ​ര​ണ​സാ​ര​ഥ്യ​ത്തി​ൽ 51 വ​ർ​ഷ​വും മൂ​ന്നു മാ​സ​വും ഒ​ൻ​പ​തു ദി​വ​സ​വും പൂ​ർ​ത്തി​യാ​ക്കി ഇ​ന്ന​ലെ വി​ട​പ​റ​ഞ്ഞ ക​രി​ങ്ങോ​ഴ​യ്ക്ക​ൽ മാ​ണി മാ​ണി എ​ന്ന കെ.​എം. മാ​ണി അ​ത്ത​ര​ക്കാ​രി​ൽ അ​ത്യ​പൂ​ർ​വ​മാ​ണ്. കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തോ​ളം അ​നു​ഭ​വ​ജ്ഞാ​ന​വും പ​രി​ച​യ സ​മ്പ​ത്തും ഭ​ര​ണ പാ​ട​വ​വു​മു​ള്ള നേ​താ​ക്ക​ൾ കു​റ​യു​മെ​ന്ന​ല്ല, ഇ​ല്ലെ​ന്നു ത​ന്നെ പ​റ​യ​ണം. ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം നി​യ​മ​സ​ഭാം​ഗം, ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം മ​ന്ത്രി, ഏ​റ്റ​വും കൂ​ടു​ത​ൽ മ​ന്ത്രി​സ​ഭ​ക​ളി​ൽ അം​ഗം, ഏ​റ്റ​വും കൂ​ടു​ത​ൽ സ​ത്യ​പ്ര​തി​ജ്ഞ, ഏ​റ്റ​വും കൂ​ടു​ത​ൽ കൈ​കാ​ര്യം ചെ​യ്ത വ​കു​പ്പു​ക​ൾ തു​ട​ങ്ങി അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ൽ കേ​ര​ള രാ​ഷ്‌​ട്രീ​യ ച​രി​ത്ര​ത്തി​ലെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ൾ വേ​റൊ​രാ​ൾ​ക്കു​മി​ല്ല. ഒ​രു നി​യോ​ജ​ക മ​ണ്ഡ​ല​ത്തെ മാ​ത്രം ആ​യു​ഷ്കാ​ലം പ്ര​തി​നി​ധീ​ക​രി​ച്ചു എ​ന്നു മാ​ണി​ക്ക് അ​വ​കാ​ശ​പ്പെ​ടാം. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ സ്വ​ന്തം മാ​ണി​സാ​ർ ജീ​വി​ച്ചി​രു​ന്ന കാ​ല​ത്തോ​ളം, അ​ദ്ദേ​ഹ​ത്തെ​യ​ല്ലാ​തെ വേ​റൊ​രാ​ളെ​യും ത​ങ്ങ​ൾ നി​യ​മ​സ​ഭ​യി​ലേ​ക്ക് അ​യ​ച്ചി​ല്ലെ​ന്ന പാ​ലാ​ക്കാ​രു​ടെ അ​വ​കാ​ശ​വാ​ദ​ത്തി​നാ​ണു കൂ​ടു​ത​ൽ ബ​ലം. അ​ത്ര​മാ​ത്രം ഇ​ഴ​പി​രി​യാ​ത്ത ആ​ത്മ​ബ​ന്ധ​മാ​യി​രു​ന്നു മാ​ണി​യും പാ​ലാ​യും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​രു​കൂ​ട്ട​രു​ടെ​യും ഈ ​വി​ട​വാ​ങ്ങ​ൽ ര​ണ്ടു കൂ​ട്ട​ർ​ക്കും താ​ങ്ങാ​ൻ ക​ഴി​യു​ന്ന​ത​ല്ല താ​നും. ഒ​രു സാ​ധാ​ര​ണ രാ​ഷ്‌​ട്രീ​യ നേ​താ​വോ, ജ​ന​പ്ര​തി​നി​ധി​യോ, മ​ന്ത്രി​യോ ആ​യി​രു​ന്നി​ല്ല കെ.​എം. മാ​ണി. രാ​ഷ്‌​ട്രീ​യ മി​ത്ര​ങ്ങ​ളെ​പ്പോ​ലെ, ശ​ത്രു​ക്ക​ൾ​ക്കും പ്രാ​പ്യ​നാ​യ നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ഷ്‌​ട്രീ​യ​ത്തി​ലെ ഔ​ന്ന​ത്യം കീ​ഴ​ട​ക്കു​മ്പോ​ഴും അ​ദ്ദേ​ഹം സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ന്നു. റ​വ​ന്യു മ​ന്ത്രി​യാ​യി​രി​ക്കെ, മ​ല​യോ​ര മേ​ഖ​ല​യെ ഇ​ള​ക്കി​മ​റി​ച്ച് പ​ട്ട​യ മേ​ള​യി​ലൂ​ടെ അ​ദ്ദേ​ഹം കൈ​യ​ടി നേ​ടി. ഏ​റ്റ​വും കൂ​ടു​ത​ൽ മ​ല​യോ​ര കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് പ​ട്ട​യം ന​ൽ​കി​യ റ​വ​ന്യൂ മ​ന്ത്രി​യാ​ണ് മാ​ണി.  പ​തി​മൂ​ന്നു ത​വ​ണ സം​സ്ഥാ​ന ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച ധ​ന​മ​ന്ത്രി​യാ​ണ് അ​ദ്ദേ​ഹം. ഈ ​ബ​ജ​റ്റു​ക​ളി​ല്ലാം അ​ദ്ദേ​ഹം ഊ​ന്ന​ൽ ന​ൽ​കി​യ​ത് സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​നു​ക​ൾ കൊ​ണ്ടു​വ​രാ​നാ​യി​രു​ന്നു. ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ക​ർ​ഷ​ക​ർ​ക്കും പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചു. ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ മു​ത​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വ​രെ ക്ഷേ​മ​നി​ധി​യു​ടെ പ​രി​ധി​യി​ൽ വ​ന്നു. 21 വ​ർ​ഷ​ക്കാ​ലം നി​യ​മ​മ​ന്ത്രി​യാ​യി​രു​ന്ന മാ​ണി, തൊ​ഴി​ൽ​പ​ര​മാ​യി അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്നു. കേ​സും ഫീ​സു​മി​ല്ലാ​തെ കോ​ട​തി​ക​ളി​ൽ വ​ന്നു​പോ​കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് അ​ഭി​ഭാ​ഷ​ക​ർ​ക്ക് വാ​ർ​ധ​ക്യ​കാ​ല​ത്ത് മാ​ന്യ​മാ​യ പെ​ൻ​ഷ​ൻ ല​ഭ്യ​മാ​ക്കു​ന്ന അ​ഭി​ഭാ​ഷ​ക ക്ഷേ​മ​നി​ധി മാ​ണി​യു​ടെ മ​റ്റൊ​രു സം​ഭ​വാ​ന. നി​യ​മ മ​ന്ത്രി​യാ​യി​രി​ക്കെ, ജ​യി​ൽ പ​രി​ഷ്ക​ര​ണ​ത്തി​ല​ട​ക്കം നി​ര​വ​ധി മ​നു​ഷ്യ​ത്വ​പ​ര​മാ​യ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു.  ഒ​ട്ടേ​റെ ഭ​ര​ണ നേ​ട്ട​ങ്ങ​ൾ അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും കെ.​എം. മാ​ണി​യെ​ന്ന മ​നു​ഷ്യ സ്നേ​ഹി, പൊ​തു സ​മൂ​ഹ​ത്തി​ൽ ഇ​ന്നും, ഇ​നി​യെ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടു​ന്ന​ത് കാ​രു​ണ്യ ബ​ന​വ​ല​ന്‍റ് പ​ദ്ധ​തി എ​ന്ന ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യി​ലൂ​ടെ​യാ​കും. പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് ഇ​തു ന​ൽ​കി​യ ആ​ശ്വാ​സം കു​റ​ച്ചൊ​ന്നു​മ​ല്ല.  കാ​രു​ണ്യ പ​ദ്ധ​തി മാ​ത്ര​മ​ല്ല, കേ​ര​ള സം​സ്ഥാ​ന ലോ​ട്ട​റി എ​ന്ന കാ​മ​ധേ​നു​വി​നെ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന പ​ന്ഥാ​വി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തും നേ​ട്ട​മാ​യി. മ​ദ്യ​വി​ല്പ​ന ക​ഴി​ഞ്ഞാ​ൽ‌ സം​സ്ഥാ​ന​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ നി​കു​തി വ​രു​മാ​ന സ്രോ​ത​സാ​ണ് ഇ​പ്പോ​ൾ ഭാ​ഗ്യ​ക്കു​റി. പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു രൂ​പ കേ​ര​ള​ത്തി​ൽ നി​ന്നു കൊ​ള്ള​യ​ടി​ച്ചി​രു​ന്ന ഇ​ത​ര സം​സ്ഥാ​ന ലോ​ട്ട​റി​ക​ൾ കേ​ര​ള​ത്തി​ൽ നി​രോ​ധി​ക്കു​ന്ന​തി​നും അ​ദ്ദേ​ഹം വ​ലി​യ പ​ങ്ക് വ​ഹി​ച്ചു. ക​ഷ്ടി​ച്ച് ഒ​രു വ​ർ​ഷ​ക്കാ​ലം മാ​ത്രം വൈ​ദ്യു​തി വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​ത്താ​ണു വെ​ളി​ച്ച വി​പ്ല​വം എ​ന്ന പേ​രി​ൽ സാ​ർ​വ​ത്രി​ക വൈ​ദ്യു​തീ​ക​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്.  കാ​ർ​ഷി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് അ​നു​ഗു​ണ​മാ​യ സാ​മ്പ​ത്തി​ക​ശാ​സ്ത്ര​മാ​യി​രു​ന്നു മാ​ണി​യു​ടെ ഓ​രോ ബ​ജ​റ്റി​ലെ​യും കാ​ത​ലാ​യ അം​ശം. കാ​ർ​ഷി​ക മേ​ഖ​ല​യി​ലു​ണ്ടാ​കു​ന്ന അ​സ്വ​സ്ഥ​ത​ക​ൾ​ക്കെ​ല്ലാം കാ​ലി​ക​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ അ​ദ്ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ റ​ബ​ർ വി​ല കൂ​പ്പു​കു​ത്തി​യ​പ്പോ​ൾ, കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​രാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടി​യ​ത്. ഒ​രു കി​ലോ റ​ബ​റി​നു വി​ല നൂ​റു രൂ​പ​യി​ൽ താ​ഴെ​യെ​ത്തി​യ​പ്പോ​ൾ പ​ല​രും സ്വ​ന്തം പ​റ​മ്പി​ലെ റ​ബ​ർ വെ​ട്ടി തീ​യി​ട്ടു. ദു​രി​ത​ത്തി​ലാ​യ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി അ​ടു​ത്ത ബ​ജ​റ്റി​ൽ റ​ബ​റി​നു വി​ല സ്ഥി​ര​ത നി​ല​നി​ർ​ത്താ​ൻ അ​ന്ന​ത്തെ ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന കെ.​എം. മാ​ണി അ​ഞ്ഞൂ​റു കോ​ടി രൂ​പ വ​ക​യി​രു​ത്തി, റ​ബ​ർ വി​ല കി​ലോ​ഗ്രാ​മി​നു 150 രൂ​പ ഉ​റ​പ്പ് വ​രു​ത്തി. വി​പ​ണി വി​ല 150 രൂ​പ​യി​ൽ താ​ഴെ​യെ​ങ്കി​ൽ ബാ​ക്കി തു​ക ഓ​രോ ക​ർ​ഷ​ക​ന്‍റെ​യും പേ​രി​ൽ നേ​രി​ട്ടു ബാ​ങ്കി​ലെ​ത്തി​ച്ച് മാ​ണി അ​ത്ഭു​തം സൃ​ഷ്ടി​ച്ചു. ഒ​രു പ​ക്ഷേ, സ​ർ​ക്കാ​ർ ആ​നു​കൂ​ല്യം കൃ​ഷി​ക്കാ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ​ത്തി​ച്ച രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ പ​ദ്ധ​തി​യാ​കും റ​ബ​ർ ക​ർ​ഷ​ക​രി​ലൂ​ടെ മാ​ണി ന​ട​പ്പാ​ക്കി​യ​ത്.  12 മ​ന്ത്രി​സ​ഭ​ക​ളി​ലാ​യി 24 വ​ർ​ഷം മ​ന്ത്രി​യാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യൊ​പ്പ് പ​തി​യാ​ത്ത മേ​ഖ​ല​ക​ളി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​മ്പോ​ൾ ജ​ന​ങ്ങ​ളെ മ​റ​ക്കു​ന്ന പ​ല ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും കെ. ​എം. മാ​ണി അ​ത്ഭു​തം ത​ന്നെ​യാ​ണ്. ജ​ന​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​യും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ് പാ​ലാ​യും കെ.​എം. മാ​ണി​യും. മ​ര​ണം വ​രെ ഈ ​വി​ശ്വാ​സ്യ​ത കാ​ത്തു സൂ​ക്ഷി​ച്ചാ​ണു മാ​ണി വി​ട പ​റ​യു​ന്ന​ത്.



Kerala

Gulf


National

International