കൊച്ചിയിൽ‌ നിന്ന് കോട്ടയത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചു ; പാലായുടെ മാണികൃത്തിന് ആദരാജ്ഞലികളുമായി കേരളംtimely news image

കൊച്ചി:പാലായുടെ മാണിക്യം കെഎം മാണിയെ അവസാനമായി ഒരു നോക്ക് കാണാൻ ആശുപത്രിയിലേക്ക് എത്തിയത് ആയിരങ്ങൾ.  രാവിലെ 9.30 ന് വിലാപയാത്ര ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ലേക്ക് ഷോർ ആശുപത്രിയിൽ വീണ്ടും രാവിലെ ആശുപത്രി അധികൃതരുടെ അഭ്യർത്ഥനപ്രകാരം മൃതദേഹം പൊതുദർശനത്തിന് വയ്ക്കുകയായിരുന്നു. തുടർന്ന് പത്ത് മണിയോടെ പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി വോൾവോ ബസിസ് അദ്ദേഹത്തിന്‍റെ മൃതദേഹവും വഹിച്ച് കൊണ്ടുള്ള യാത്ര പുറപ്പെട്ടു.  രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരികരംഗങ്ങളിലെ നിരവധി പേരാണ് ആശുപത്രിയിലേക്ക് അന്ത്യാജഞലി അർപ്പിക്കാൻ എത്തിയിരിക്കുന്നത്. പത്ത് മണിക്ക് ശേഷമാകും വിലാപയാത്ര ആരംഭിക്കുക. തൃപ്പൂണിത്തുറ-പുത്തോട്ട-വൈക്കം-തലയോലപ്പറമ്പ്, കടുത്തുരുത്തി-ഏറ്റുമാനൂര്‍ വഴിയാകും യാത്ര. കേരള കോൺഗ്രസിന്‍റെ ശക്തികേന്ദ്രങ്ങളിലൂടെ നടക്കുന്ന വിലാപയാത്ര  കോട്ടയത്ത് വയസ്‌കര കുന്നിലെ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഉച്ചയക്ക് ശേഷമാകും എത്തുക‍യെന്നാണ് ഇപ്പോൾ പാർട്ടിവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരംKerala

Gulf


National

International