തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണക്കടത്ത്: 100 കിലോ സ്വര്‍ണവുമായി എയര്‍ ഇന്ത്യാ ജീവനക്കാരും ഏജന്‍റും അറസ്റ്റില്‍timely news image

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളം വഴി ആറു മാസത്തിനിടെ 100 കിലോഗ്രാമിലേറെ സ്വര്‍ണം കടത്തിയ നാല് വിമാനത്താവള ജീവനക്കാരെയും പ്രധാന ഇടനിലക്കാരനെയും ഡയറക്റ്ററേറ്റ് ഒഫ് റവന്യൂ ഇന്‍റലിലിജന്‍സ് (ഡിആര്‍ഐ) അറസ്റ്റ് ചെയ്തു. എയര്‍ഇന്ത്യാ സാറ്റ്‌സ് ജീവനക്കാരായ കായംകുളം സ്വദേശി ഫൈസല്‍, പത്തനംതിട്ട സ്വദേശി റോണി, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ഏജന്‍സിയായ ഭദ്ര‌യുടെ ജീവനക്കാരായ എറണാകുളം സ്വദേശി മെബീന്‍ ജോസഫ്, ആറ്റിങ്ങല്‍ സ്വദേശി നബീല്‍, ഇടനിലക്കാരന്‍ തകരപ്പറമ്ബില്‍ മൊബൈല്‍ കട നടത്തുന്ന ഉവൈസ് എന്നിവരാണ് അറസ്റ്റിലായത്. വിദേശത്തു നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം കസ്റ്റംസിനെ വെട്ടിച്ച്‌ വിമാനത്താവളത്തിന് പുറത്തെത്തിച്ചിരുന്നത് ഇവരായിരുന്നെന്നാണ് പരാതി. ഒരു കിലോ സ്വര്‍ണം പുറത്തെത്തിച്ചാല്‍ അറുപതിനായിരം രൂപയായിരുന്നു കൂലി. എല്ലാവരെയും റിമാന്‍റ് ചെയ്തതായി ഡിആര്‍ഐ അറിയിച്ചു.Kerala

Gulf


National

International