പ്രണയമാണ് എനിക്ക് അഭിനയത്തോട്



timely news image

ചേ​ച്ചി​മാ​രെ ക​ണ്ട് അ​ഭി​ന​യം പ​ഠി​ച്ച  സു​ന്ദ​രി​ക്കു​ട്ടി മ​ല​യാ​ളം - ത​മി​ഴ് സി​നി​മ രം​ഗ​ത്ത് സ​ജീ​വ​മാ​വു​ന്നു. പ​റ​ഞ്ഞു വ​രു​ന്ന​ത് ഗൗ​രി​യെ കു​റി​ച്ചാ​ണ്. ചേ​ര​ന്‍റെ മെ​ഗാ​ഹി​റ്റ് ത​മി​ഴ് ചി​ത്ര​മാ​യ ഓ​ട്ടൊ​ഗ്രാ​ഫി​ലൂ​ടെ ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലും ത​രം​ഗ​മാ​യി മാ​റി​യ മ​ല്ലി​ക​യു​ടെ അ​നു​ജ​ത്തി. ന​മ്പ​ർ 66 മ​ധു​ര​ബ​സ്, ഒ​ഴി​മു​റി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും ഗം​ഭീ​ര ക​ഥാ​പാ​ത്ര​ങ്ങ​ളെ മ​ല്ലി​ക അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ഗൗ​രി​യു​ടെ മൂ​ത്ത ചേ​ച്ചി റോ​ഷ്ണി​യും അ​റി​യ​പ്പെ​ടു​ന്ന സി​നി​മാ താ​രം ആ​യി​രു​ന്നു. ജോ​ക്ക​റും മീ​ശ​മാ​ധ​വ​നും ഒ​ക്കെ റോ​ഷ്ണി​യു​ടെ പ്ര​ധാ​ന സി​നി​മ​ക​ൾ ആ​യി​രു​ന്നു.​പു​തി​യ മ​ല​യാ​ള - ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ൽ നാ​യി​ക ആ​വാ​ൻ ഒ​രു​ങ്ങു​ന്ന ഗൗ​രി​യു​ടെ വി​ശേ​ഷ​ങ്ങ​ൾ ക്യാ​മ​റ​യ്ക്ക് മു​മ്പി​ലേ​ക്ക്  ചേ​ച്ചി​മാ​രാ​യ റോ​ഷ്ണി​യും മ​ല്ലി​ക​യും സി​നി​മ താ​ര​ങ്ങ​ൾ ആ​യി​രു​ന്നു. അ​വ​ർ അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​ക​ളു​ടെ സെ​റ്റി​ൽ അ​ച്ഛ​ന​മ്മ​മാ​ർ​ക്ക് ഒ​പ്പം ഞാ​നും ചി​ല​പ്പോ​ൾ പോ​വു​മാ​യി​രു​ന്നു. അ​ങ്ങ​നെ ഇ​ൻ​ഡ​സ്ട്രി​ക് ഞാ​ൻ പ​രി​ചി​ത​യാ​യി. നേ​ര​ത്തെ ത​ന്നെ സി​നി​മ​ക​ളി​ൽ നി​ന്നും പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ൽ നി​ന്നും വി​ളി ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, പ​ഠി​ത്തം ക​ഴി​ഞ്ഞി​ട്ടു​മ​തി എ​ന്നു ക​രു​തി മാ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു ഞാ​ൻ. ആ​ദ്യ സി​നി​മ സൂം ​ആ​ണ് ആ​ദ്യ സി​നി​മ. ഹ​രി​പ്പാ​ട് ഹ​രി​ലാ​ൽ എ​ന്ന തി​ര​ക്ക​ഥാ​കൃ​ത്ത് ആ​യി​രു​ന്നു ആ ​സി​നി​മ​യി​ലേ​ക്ക് എ​ന്നെ വി​ളി​ച്ച​ത്. അ​നീ​ഷ് വ​ർ​മ്മ ആ​യി​രു​ന്നു സം​വി​ധാ​നം. ഒ​രു ചെ​റി​യ വേ​ഷം ചെ​യ്യാ​നാ​യി​ട്ടാ​ണ് ഞാ​ൻ ചെ​ന്ന​ത്. പ​ക്ഷേ, എ​ന്നെ നേ​രി​ട്ട് ക​ണ്ട​പ്പോ​ൾ അ​വ​ർ നാ​യി​ക​യാ​ക്കി. മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ൽ "മ​മ്മൂ​ക്ക നാ​യ​ക​നാ​യ മാ​സ്റ്റ​ർ പീ​സ് ആ​യി​രു​ന്നു എ​ന്‍റെ അ​ടു​ത്ത സി​നി​മ. അ​തി​ൽ വ​ലി​യ വേ​ഷം ഒ​ന്നും അ​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ചെ​റു​തെ​ങ്കി​ലും അ​ഭി​ന​യ പ്രാ​ധാ​ന്യം ഉ​ള്ള വേ​ഷം.​ തി​ര​ക്ക​ഥാ​കൃ​ത്ത് ഉ​ദ​യ്കൃ​ഷ്ണ​യാ​ണ് ആ ​സി​നി​മ​യി​ൽ എ​നി​ക്ക് അ​വ​സ​രം ത​ന്ന​ത്.​അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​സ്റ്റ​ർ മ​രു​മ​ക​ൻ എ​ന്ന ചി​ത്ര​ത്തി​ൽ എ​ന്‍റെ സി​സ്റ്റ​ർ അ​ഭി​ന​യി​ച്ചി​രു​ന്നു. ഞാ​നും ആ ​സെ​റ്റി​ൽ പോ​യി​രു​ന്നു. അ​വി​ടെ വ​ച്ചാ​ണ് ഉ​ദ​യേ​ട്ട​ൻ എ​ന്നെ കാ​ണു​ന്ന​ത്. സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടോ എ​ന്നു ചോ​ദി​ച്ചു. ഉ​ണ്ട് എ​ന്നു ഞാ​ൻ മ​റു​പ​ടി​യും പ​റ​ഞ്ഞു. മാ​സ്റ്റ​ർ പീ​സ് സി​നി​മ​യു​ടെ സ​മ​യ​ത്ത് അ​ദ്ദേ​ഹം എ​ന്നെ വി​ളി​ച്ചു. വ​ലി​യ വേ​ഷം ഒ​ന്നു​മ​ല്ല. നാ​ല​ഞ്ച് ദി​വ​സ​ത്തെ വ​ർ​ക്ക് ഉ​ണ്ടാ​വും. പ​ക്ഷേ, ശ്ര​ദ്ധി​ക്ക​പ്പെ​ടും  എ​ന്നു പ​റ​ഞ്ഞു. ഒ​രു വ​ലി​യ മ​മ്മൂ​ട്ടി​ച്ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​വു​ക എ​ന്ന​തു ത​ന്നെ വ​ലി​യ ഭാ​ഗ്യ​മ​ല്ലേ.​ഞാ​ൻ സ​ന്തോ​ഷ​ത്തോ​ടെ സ​മ്മ​തി​ച്ചു.​അ​ങ്ങ​നെ​യാ​ണ് ഞാ​ൻ ആ ​സി​നി​മ​യി​ൽ എ​ത്തി​യ​ത്.  കോ​ഴി​ക്കോ​ട് ആ​യി​രു​ന്നു ഷൂ​ട്ടി​ങ്. തൃ​ശ്ശൂ​രി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് ഞാ​ൻ ദി​വ​സ​വും ഡ്രൈ​വ് ചെ​യ്ത് പോ​വു​ക ആ​യി​രു​ന്നു. കോ​ളെ​ജ് ലൈ​ഫ് ഞാ​ൻ ബി ​എ​സ്‌​സി ആ​യി​രു​ന്നു. ആ​നി​മേ​ഷ​ൻ. തൃ​ശ്ശൂ​രാ​ണ് പ​ഠി​ച്ച​ത്. ക്ലാ​സ്സി​ൽ ഞാ​ൻ മാ​ത്ര​മാ​യി​രു​ന്നു ഒ​രേ​യൊ​രു പെ​ൺ​കു​ട്ടി. ഏ​താ​ണ്ട് ചോ​ക്ക​ലേ​റ്റ് സി​നി​മ​യി​ലെ പൃ​ഥ്വി​രാ​ജി​ന്‍റെ പെ​ൺ​പ​തി​പ്പ് എ​ന്നു പ​റ​യാം. ഡി​ഗ്രി​ക്ക് ശേ​ഷം നൃ​ത്ത​ത്തി​ന് കൂ​ടു​ത​ൽ ശ്ര​ദ്ധ കൊ​ടു​ത്തു. ശാ​സ്ത്രീ​യ​മാ​യി നൃ​ത്തം ഇ​പ്പോ​ഴും അ​ഭ്യ​സി​ക്കു​ന്നു​ണ്ട്. പ്ര​ണ​യം  ക​ടു​ത്ത പ്ര​ണ​യം ഉ​ണ്ട്. അ​ത്  അ​ഭി​ന​യ​ത്തോ​ടാ​ണ് എ​ന്നു മാ​ത്രം. അ​ല്ലാ​തെ ഇ​പ്പോ​ൾ വേ​റെ ആ​രോ​ടും ഒ​ന്നി​നോ​ടും പ്ര​ണ​യ​മി​ല്ല. എ​നി​ക്ക് ഒ​രു ല​ക്ഷ്യം മ​ന​സ്സി​ലു​ണ്ട്. ഞാ​ൻ നാ​യി​ക​യാ​യി നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ഒ​രു ന​ല്ല സി​നി​മ. ആ ​ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് ഞാ​ൻ. ഹോ​ബി നൃ​ത്തം ജീ​വ​നാ​ണ്. സി​നി​മ​ക​ൾ കാ​ണു​ന്ന​തും പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കു​ന്ന​തും ഒ​രു​പാ​ട് ഇ​ഷ്ട​മാ​ണ്.​അ​ത്ര ത​ന്നെ ഇ​ഷ്ട​മാ​ണ് യാ​ത്ര​ക​ൾ.​പ്ര​ത്യേ​കി​ച്ച് ത​നി​യെ ഡ്രൈ​വ് ചെ​യ്തു പോ​വു​ന്ന യാ​ത്ര​ക​ൾ. ഡ്രൈ​വി​ങ് എ​നി​ക്ക് ഹ​ര​മാ​ണ്.​ത​നി​യെ കാ​റോ​ടി​ച്ച് പാ​ട്ടൊ​ക്കെ കേ​ട്ട് യാ​ത്ര​ക​ൾ പോ​വ​ണം.​അ​ങ്ങ​നെ, ഒ​രു പാ​ട് യാ​ത്ര​ക​ൾ ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും...​പോ​യ യാ​ത്ര​ക​ൾ ഒ​ക്കെ ഞാ​ൻ ഒ​രു പാ​ട് ആ​സ്വ​ദി​ച്ചി​ട്ടു​ണ്ട്.  കു​ടും​ബം അ​ച്ഛ​ന്‍റെ പേ​ര് വേ​ണു.​അ​മ്മ ഓ​മ​ന. അ​ച്ഛ​ൻ പ​തി​മൂ​ന്ന് വ​ർ​ഷം മു​മ്പ് മ​രി​ച്ചു. ചേ​ച്ചി​മാ​ർ ര​ണ്ടു പേ​രും വി​വാ​ഹി​ത​രാ​ണ്. വീ​ട്ടി​ൽ ഞാ​നും അ​മ്മ​യും.  സ്വ​പ്ന ക​ഥാ​പാ​ത്രം ശ​ക്ത​യാ​യ ഒ​രു സ്ത്രീ ​ക​ഥാ​പാ​ത്ര​ത്തെ സ്ക്രീ​നി​ൽ അ​വ​ത​രി​പ്പി​ക്ക​ണം. ക​ര​യു​ന്ന പെ​ണ്ണ് അ​ല്ല. ന​ല്ല ക​രു​ത്തും കാ​മ്പു​മു​ള്ള ക​ഥാ​പാ​ത്രം. അ​നീ​തി ക​ണ്ടാ​ൽ  പ്ര​തി​ക​രി​ക്കു​ന്ന ഒ​രു നാ​യി​ക. പു​തി​യ വി​ശേ​ഷ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ലും  ത​മി​ഴി​ലു​മാ​യി ഒ​രു ഹൊ​റ​ർ മൂ​വി. അ​തി​ന്‍റെ വ​ർ​ക്കു​ക​ൾ ന​ട​ക്കു​ന്നു.



Kerala

Gulf


National

International