മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാ മീണക്കെതിരെ ബിജെപി പരാതി നൽകിtimely news image

തിരുവനന്തപുരം: സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാ മീണക്കെതിരെ ബിജെപി പരാതി നല്‍കി. മീണയുടെ ഫോട്ടൊ വച്ച് തയ്യാറാക്കിയിരിക്കുന്ന പോസ്റ്ററുകള്‍ പൊതുസ്ഥലങ്ങളിലും, ഇലക്ട്രിക് പോസ്റ്റുകളിലും പതിപ്പിച്ചതിനെതിരെ ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.എസ്. സുരേഷാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പരാതി സ്വീകരിക്കുന്നതിനായുള്ള സി വിജില്‍ ആപ്പിലൂടെ പരാതി നല്‍കിയത്.  തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങളില്‍പോസ്റ്ററുകളോ മറ്റ് പ്രചരണ സാമഗ്രികളോ വയ്ക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചാണ് മീണ സ്വന്തം ചിത്രമുള്ള പോസ്റ്ററുകള്‍ വ്യാപമായി പതിപ്പിച്ചിരിക്കുന്നതെന്നാണ് പരാതി. നിയമം നടപ്പാക്കേണ്ടവര്‍തന്നെ നിയമം ലംഘിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പരാതിയില്‍ നടപടിയെടുക്കാതെ കുറ്റക്കാരെ രക്ഷിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ മറ്റു നിയമനടപടികള്‍ സ്വീകരിക്കുമെന്നും ബിജെപി. Tags :Kerala

Gulf


National

International