രാ​ഹു​ല്‍ത​രം​ഗം ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ ചോ​രു​മോ; ഇ​ട​തി​ന് ആ​ശ​ങ്കtimely news image

മ​ല​പ്പു​റം: വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍ രാ​ഹു​ല്‍ഗാ​ന്ധി ന​ട​ത്തി​യ റോ​ഡ് ഷോ​യി​ലെ ജ​ന​പ​ങ്കാ​ളി​ത്തം കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ടി​യൊ​ഴു​ക്ക​ള്‍ക്ക് ഇ​ട​യാ​ക്കു​മോ​യെ​ന്ന് എ​ല്‍ഡി​എ​ഫി​ന് ആ​ശ​ങ്ക. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പം ഉ​റ​ച്ചു​നി​ന്ന ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളി​ല്‍ രാ​ഹു​ല്‍ ത​രം​ഗം വീ​ശി​യ​താ​യി​ട്ട​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക്രി​സ്ത്യ​ന്‍, മു​സ്​​ലിം വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു ല​ഭി​ച്ച അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്താ​ന്‍ ഇ​ട​തു​പ​ക്ഷ​ത്തെ സ​ഹാ​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ക​ൽ​പ്പ​റ്റ​യി​ല്‍ ന​ട​ന്ന റോ​ഡ് ഷോ​യി​ല്‍ നി​ര​വ​ധി മു​സ്​​ലിം കു​ടു​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. സാ​ധാ​ര​ണ രാ​ഷ്ട്രീ​യ പ​രി​പാ​ടി​ക​ളി​ല്‍ മു​സ്​​ലിം സ്ത്രീ​ക​ള്‍ അ​പൂ​ർ​വ​മാ​യേ പ​ങ്കെ​ടു​ക്കാ​റു​ള്ളൂ. അ​തി​നാ​ണ് ക​ൽ​പ്പ​റ്റ​യി​ല്‍ മാ​റ്റം വ​ന്ന​ത്. ക​ൽ​പ്പ​റ്റ നി​വാ​സി​ക​ളെ​ക്കാ​ള്‍ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള ആ​ളു​ക​ളാ​ണ് അ​വി​ടേ​ക്ക് എ​ത്തി​യ​ത്.Kerala

Gulf


National

International