പ്രിയങ്ക വാരണാസിയില്‍? ‌ മോദിക്കെതിരെ നിര്‍ണായക നീക്കത്തിന് കോണ്‍ഗ്രസ്timely news image

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പൂട്ടാനുള്ള നിർണായക നീക്കത്തിനു കോൺഗ്രസ് തയാറെടുക്കുന്നതായി റിപ്പോർട്ട്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ മോദിയുടെ മണ്ഡലമായ വാരണാസിയിൽ മത്സരിപ്പിച്ചേക്കും. ഇതിന്‍റെ ഭാഗമായി പത്രികാ സമർപ്പണത്തിന്‍റെ അവസാനദിനം അപ്രതീക്ഷിതമായി പ്രിയങ്കയെ കളത്തിലിറക്കാനാണ് ആലോചന. വിഷ‍യത്തിൽ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും അന്തിമ തീരുമാനമെടുക്കും. അതിനിടെ, വാരണാസിയിൽ മത്സരിക്കുന്നതിനു പ്രിയങ്ക സന്നദ്ധത അറിയിച്ചെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏറ്റവും അവസാന ഘട്ടത്തിലാണ് വാരാണസിയില്‍ തെരഞ്ഞെടുപ്പ് നടക്കുക എന്നതിനാല്‍ പ്രചാരണത്തിന് തടസ്സമാകില്ല എന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ മത്സരിക്കാന്‍ പ്രിയങ്ക സന്നദ്ധത അറിയിച്ചിരിക്കുന്നത് എന്നാണ് വിവരം. മോദിക്കെതിരെ മത്സരിക്കുന്നത് ഉത്തർപ്രദേശ് മുഴുവൻ ശ്രദ്ധകിട്ടാന്‍ ഉപകരിക്കുമെന്ന് പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്നിൽ കോൺഗ്രസ് കണക്കുകൂട്ടുന്നു. വാരാണസിയില്‍ മോദിക്കെതിരെ ബിഎസ്പി-എസ്പി സഖ്യം ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പ്രിയങ്ക വരാനുള്ള സാധ്യതയുള്ളതിനാലാണ് ഇവിടെ സ്ഥാനാര്‍ഥിയെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതെന്നാണ് വിവരം. Kerala

Gulf


National

International