കോട്ടയത്ത് വ്യാപാര കേന്ദ്രത്തില്‍ എത്തിച്ച അരിയില്‍ വിഷാംശം; നടുക്കംtimely news image

കോട്ടയം: ഏറ്റുമാനൂരിൽ സ്വകാര്യ അരി വ്യാപാര കേന്ദ്രത്തിലെത്തിയ ലോറിയിലെ അരിച്ചാക്കുകൾക്കിടയിൽ നിന്ന് കീടനാശിനിയായ സെൽഫോസ് എന്ന അലുമിനിയം ഫോസ്ഫേഡിന്‍റെ പൊടി കണ്ടെത്തി. അരി കൊണ്ടുവന്ന ലോറിയിൽ പൊടി വിതറിയ നിലയിലായിരുന്നു. കയറ്റിറക്ക് തൊഴിലാളികളായ അഞ്ചോളം പേർക്ക് ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തായത്. അരിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അരിയുമായി കൂടിക്കലരാൻ പാടില്ലാത്ത രാസപ്പൊടിയാണ് കണ്ടെത്തിയതെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. അരിയില്‍ ചെള്ള് അടക്കമുള്ള കീടങ്ങളെ നശിപ്പിക്കുന്നതിന് ഈ കീടനാശിനി തുണിയില്‍ പൊതിഞ്ഞ് വയ്ക്കുന്ന പതിവ് പല ഗോഡൗണുകളിലും ഉണ്ട്. സംഭവത്തില്‍ നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.Kerala

Gulf


National

International