ഡൽഹിയിൽ എ എ പിക്ക് നാല് സീറ്റുനൽകാമെന്ന് രാഹുൽtimely news image

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് (എ.എ.പി) നാല് സീറ്റ് നൽക്കാൻ സന്നദ്ധമാണെന്ന് കോൺ​ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധി. ഡൽഹിയിൽ എഎപിയും കോൺഗ്രസും ഒന്നിക്കുകയെന്നാൽ ബിജെപിയുടെ തോൽവിയാണെന്നു രാഹുൽ ഗന്ധി ട്വിറ്ററിൽ കുറിച്ചു. എഎപിക്ക് നാല് സീറ്റുകൾ നൽകാൻ കോൺഗ്രസ് തയാറാണ്. കോൺഗ്രസ് വാതിൽ തുറന്നിട്ടിരിക്കുകയാണ്. സഖ്യസാധ്യതകൾ വൈകിപ്പിക്കുന്നത് അരവിന്ദ് കേജ്‌രിവാളാണെന്നും രാഹുൽ പറഞ്ഞു. എഎപിയുമായുള്ള സഖ്യത്തെപ്പറ്റി ഇതാദ്യമായാണ് രാഹുല്‍ഗാന്ധി പരസ്യമായി പ്രതികരിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്തുന്നതിന് എന്തിനും തയാറാണെന്ന് അരവിന്ദ് കേ‌ജ്‌രിവാളും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഏഴ് ലോക്സഭാ സീറ്റുകളിൽ മുഴുവൻ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ എഎപിയും നാല് ഇടത്തേയ്ക്കുള്ള സ്ഥാനാർഥികളെ കോൺഗ്രസും പ്രഖ്യാപിച്ചിരുന്നു.  Kerala

Gulf


National

International