റിസോർട്ടിൽ യുവാവിനെ കൊന്ന് കുഴിച്ചിട്ട കേസ്; കുറ്റം സമ്മതിച്ച് പ്രതിയുടെ വീഡിയോ സന്ദേശംtimely news image

ഇടുക്കി: ശാന്തന്‍പാറയില്‍ യുവാവിനെ കൊന്ന് കുഴിച്ചിട്ട കേസില്‍ കുറ്റം സമ്മതിച്ച് സ്വകാര്യ റിസോർട്ട് മാനേജർ വസീമിന്‍റെ വീഡിയോ സന്ദേശം. റിജോഷിനെ കൊന്നത് താനാണെന്നും മറ്റാർക്കും കൃത്യത്തിൽ‌ പങ്കില്ലെന്നും വസീം വീഡിയോയിൽ പറയുന്നു. അനുജനെയും കൂട്ടുകാരെയും കേസിൽ നിന്നും ഒഴിവാക്കണമെന്നും വസീം ആവശ്യപ്പെടുന്നുണ്ട്. വസിം സഹോദരന് അയച്ച വീഡിയോ പൊലീസിന് കൈമാറി. ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്‍റെ മൃതദേഹം സ്വകാര്യ റിസോർട്ടിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയിരുന്നു. ശാന്തൻപാറ പുത്തടി സ്വദേശി റിജോഷിന്‍റെ മൃതദേഹമാണ് വീടിനു സമീപത്തെ റിസോർട്ടിന്‍റെ വളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ഭാര്യ ലിജി, റിസോർട്ടിന്‍റെ മാനേജർ തൃശൂർ സ്വദേശി വസിം എന്നിവരെ രണ്ട് ദിവസമായി  കാണാനുണ്ടായിരുന്നില്ല. ഇരുവരുടേയും തിരോധാനത്തിൽ സംശയം തോന്നിയ ബന്ധുക്കൾ ശാന്തൻപാറ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കൊളജിലേക്ക് മാറ്റി. ലിജിയും വസീമും ചേർന്നാണ് കൊലനടത്തിയതെന്നാണ് പൊലീസ് നിഗമനം.Kerala

Gulf


National

International