രാജ്കോട്ടിൽ രോഹിത്തിന്‍റെ വെടിക്കെട്ട് ബാറ്റിങ്, ഇന്ത്യക്ക് തകർപ്പൻ ജയംtimely news image

രാജ്കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്‍റി-20യിൽ ടീം ഇന്ത്യക്ക് എട്ടു വിക്കറ്റിന്‍റെ തകർപ്പൻ ജയം. ബംഗ്ലാദേശ് മുന്നോട്ടുവച്ച 154 റൺസ് വിജയലക്ഷ്യം 26 പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. നായകൻ രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. നൂറാം രാജ്യാന്തര ട്വന്‍റി-20 കളിക്കുന്ന രോഹിത് ശർമ 43 പന്തിൽ 85 റൺസെടുത്ത് പുറത്തായി. ആറ് സിക്സും ആറും ഫോറും അടങ്ങിയതായിരുന്നു ഇന്നിങ്സ്. ശിഖർ ധവാൻ 27 പന്തിൽ 31 റൺസെടുത്ത് പുറത്തായി. 13 പന്തിൽ 24 റൺസോടെ ശ്രേയസ് അയ്യരും 11 പന്തിൽ എട്ടു റൺസോടെ കെ.എൽ രാഹുലും പുറത്താകാതെ നിന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലായിKerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ