ഇതേ നിലപാട് തുടര്‍ന്നാല്‍ ഓര്‍ത്തഡോക്സ് സഭയുമായി ബന്ധം അവസാനിപ്പിക്കും: യാക്കോബായ സഭtimely news image

തിരുവനന്തപുരം: സഭാ കേസിലെ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്‍റെ പേരില്‍ കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് യാക്കോബായ സഭ. മൃതദേഹം വിശ്വാസമനുസരിച്ച് മറവു ചെയ്യാനുള്ള ഇടവകാംഗങ്ങളുടെ അവകാശം പോലും അനുവദിക്കുന്നില്ലെന്നും ‌മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശേഷം യാക്കോബായ സഭ പ്രതിനിധിസംഘം കുറ്റപ്പെടുത്തി.  പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയെ തള്ളിപ്പറയുന്ന വൈദികരല്ല ശുശ്രൂഷ നടത്തേണ്ടത്. ഇതേ നിലപാട് തുടര്‍ന്നാല്‍ 22ന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ പങ്കെടുക്കുന്ന സുന്നഹദോസില്‍ ഓര്‍ത്തഡോക്സ് സഭയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കുന്നത് ഉള്‍പ്പെടെ കടുത്ത തീരുമാനങ്ങളുണ്ടാവുമെന്നും മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മുന്നറിയിപ്പ് നല്‍കി.Kerala

Gulf


National

International