30 ലക്ഷം രൂപ കുറച്ചു കാണിച്ചു; പൃഥ്വിരാജിന്‍റെ കാർ രജിസ്‌ട്രേഷൻ തടഞ്ഞു



timely news image

കൊച്ചി: പൃഥ്വിരാജ് പുതിയതായി വാങ്ങിയ കാറിന്‍റെ വിലയിൽ 30 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടതിനാൽ രജിസ്‌ട്രേഷൻ നടന്നില്ല. 1.64 കോടി രൂപയുടെ ആഡംബരകാർ താൽക്കാലിക രജിസ്ട്രേഷനു വേണ്ടി വാഹന വ്യാപാരി എറണാകുളം ആർടി ഓഫിസിൽ ഓൺലൈനിൽ നൽകിയ അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച ബില്ലിൽ വില 1.34 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലുള്ള റോഡ് നികുതിയും അടച്ചു. എന്നാൽ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വാഹനത്തിന്‍റെ യഥാർഥ വില 1.64 കോടിയാണെന്നു കണ്ടെത്തി. തുടർന്നാണ് രജിസ്‌ട്രേഷൻ തടഞ്ഞത്. 30 ലക്ഷം രൂപ സെലിബ്രിറ്റി ഡിസ്കൗണ്ട് ഇനത്തിൽ വില കുറച്ചു നൽകിയതാണെന്ന് വാഹനം വിറ്റ സ്ഥാപനത്തിന്‍റെ പ്രതിനിധികൾ അറിയിച്ചു. ഡിസ്കൗണ്ട് നൽകിയാലും ആഡംബര കാറുകൾക്ക് യഥാർഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം. 9 ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ രജിസ്ട്രേഷൻ ചെയ്യാനാകില്ലെന്ന നിലപാടിലാണ് മോട്ടർ വാഹന വകുപ്പ്.



Kerala

Gulf


National

International