അയോധ്യ വിധി: സുരക്ഷ നേരിട്ട് വിലയിരുത്താൻ ചീഫ് ജസ്റ്റിസ്, സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശംtimely news image

ന്യൂഡൽഹി: അയോധ്യയിലെ സാഹചര്യങ്ങൾ വിലയിരുത്താൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ഡൽഹിയിലേക്ക് വിളിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് ചീഫ് ജസ്റ്റിസിന്‍റെ ഓഫീസിലെത്താനാണ് നിർദേശം. അടുത്തയാഴ്ച കേസിൽ വിധി വരും. വിധി പറയുന്നതിന് മുന്നോടിയായി ഉത്തർപ്രദേശിലേക്കു മാത്രം നാലായിരത്തോളം അർധസൈനികരെ അയച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ ജില്ലയിലെങ്ങും ഡിസംബർ 28 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേത്രനഗരിയിലെത്തുന്നവരെ നീരീക്ഷിക്കാനായി പൊലീസും സുരക്ഷാസേനയും വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡ്രോൺ ക്യാമറകൾ ഉൾപ്പെടെയുള്ളവയും തയാറാക്കിയിട്ടുണ്ട്. സംസ്ഥാന പൊലീസ്, കേന്ദ്ര സേന, ഭീകരവിരുദ്ധ സ്ക്വാഡ് അംഗങ്ങളെല്ലാം കൂടി 17,000 ത്തോളം സുരക്ഷാസേനാംഗങ്ങൾ അയോധ്യയിലുണ്ട്. തർക്കസ്ഥലത്ത് നാലുഘട്ട പരിശോധനയാണ് പൊലീസ് നടത്തുന്നത്. വിധി വരാനിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. പ്രശ്നബാധിത മേഖലകളിൽ സുരക്ഷ ഉറപ്പാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.Kerala

Gulf


National

International