നെയ്യശ്ശേരി സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയില്‍ മുഖ്യദൂതനായ വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുനാളം ഇടവകദിനാഘോഷവും നവ. 9, 10 തീയതികളില്‍ ആഘോഷിക്കുംtimely news image

നെയ്യശ്ശേരി സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയില്‍ മുഖ്യദൂതനായ വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുനാളം ഇടവകദിനാഘോഷവും നവ. 9, 10 തീയതികളില്‍ ആഘോഷിക്കും. 9-ന്‌ ശനിയാഴ്‌ച രാവിലെ 6-ന്‌ വിശുദ്ധ കുര്‍ബാന. വൈകിട്ട്‌ 4.15-ന്‌ പതാക ഉയര്‍ത്തല്‍, ലദീഞ്ഞ്‌. 4.30-ന്‌ ആഘോഷമായ പാട്ടുകുര്‍ബാന. 6.15-ന്‌ ഇടവകദിനാഘോഷവും മുതിര്‍ന്ന ദമ്പതിമാരെ ആദരിക്കലും. 10-ന്‌ ഞായറാഴ്‌ച 6-ന്‌ വിശുദ്ധ കുര്‍ബാന. 10 മണിക്ക്‌ ലദീഞ്ഞ്‌, തുടര്‍ന്ന്‌ ഫാ. ജോര്‍ജ്‌ ചിരപ്പറമ്പില്‍ ഒ.എഫ്‌.എം. ആഘോഷമായ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കും. 11.30-ന്‌ പ്രദക്ഷിണം, 12-ന്‌ സമാപനപ്രാര്‍ത്ഥന എന്നിങ്ങനെയാണ്‌ തിരുക്കര്‍മ്മങ്ങളെന്ന്‌ വികാരി ഫാ. ജോര്‍ജ്‌ നിരപ്പത്ത്‌, സഹവികാരി ഫാ. ജേക്കബ്ബ്‌ റാത്തപ്പിള്ളില്‍ എന്നിവര്‍ അറിയിച്ചു.Kerala

Gulf


National

International