കേരളം പ്രളയദുരന്തത്തെ നിശ്ചയദാർഢ്യത്തോടെ നേരിട്ടെന്ന് മുഖ്യമന്ത്രിtimely news image

ജനീവ: കേരളം പ്രളയദുരന്തത്തെ നിശ്ചയദാർഢ്യത്തോടെ  നേരിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ഐക്യരാഷ്ട്രസഭയുടെ ലോക പുനർനിർമാണ സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടോടെ രംഗത്തിറങ്ങി.   രക്ഷാപ്രവർത്തനത്തിലെ മത്സ്യത്തൊഴിലാളികളുടെ സേവനം മുഖ്യമന്ത്രി സമ്മേളനത്തിൽ എടുത്തുപറഞ്ഞു കേരളത്തിന്‍റെ മതനിരപേക്ഷ മനസ് പ്രളയത്തെ നേരിടാൻ തയ്യാറായിരുന്നുവെന്നും മുഖ്യമന്ത്രി. നവകേരള നിർമാണത്തിനാണ് കേരള സർക്കാർ ശ്രമിക്കുന്നത്. പരിസ്ഥിതി സൗഹാർദ്ദ നിർമാണമാണ് ലക്ഷ്യം. ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള സമഗ്ര പദ്ധതി സംസ്ഥാനം നടപ്പാക്കി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ ലോക പുനർനിർമാണ സമ്മേളനത്തിലെ മുഖ്യപ്രാസംഗികരിൽ ഒരാൾ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. നൊബേൽ സമ്മാനജേതാവും അമെരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജോസഫ് സ്റ്റിഗ്ലിറ്റ്‌സും ലോക പുനർനിർമാണ സമ്മേളനത്തിലെ അതിഥിയായിരുന്നു.Kerala

Gulf


National

International